• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ആത്മഹത്യയുടെ വക്കിലെത്തിയ കർഷകനെ സഹായിക്കാൻ കൈകോർത്ത് നാട്ടുകാർ

by Web Desk 04 - News Kerala 24
May 4, 2022 : 9:35 pm
in Kerala, News
Reading Time: 1 min read
0
A A
0
ആത്മഹത്യയുടെ വക്കിലെത്തിയ കർഷകനെ സഹായിക്കാൻ കൈകോർത്ത് നാട്ടുകാർ

ആലപ്പുഴ: ആത്മഹത്യയുടെ വക്കിലെത്തിയ കർഷകനെ സഹായിക്കാൻ ഒറ്റക്കെട്ടായി നാട്ടുകാർ. കൊയ്ത്ത് യന്ത്രം താഴുന്നതിനാൽ പുളിങ്കുന്ന് കൃഷിഭവൻ പരിധിയിലെ അയ്യനാട് പാടശേഖരത്തിലെ മണപ്പള്ളി ഭാഗത്തെ കർഷകർ ദുരിതത്തിലാണ്. രണ്ട് ഏക്കർ കൃഷിയിടം പാട്ടത്തിനെടുത്ത കുട്ടൻ എന്ന കർഷകനെ സഹായിക്കാനാണു നാട്ടുകാർ രംഗത്ത് എത്തിയത്. ദിവസങ്ങളായി ഊണും ഉറക്കവുമില്ലാതെ കൃഷിയിടത്തിലുണ്ടായിരുന്ന കുട്ടനു തലചുറ്റൽ അനുഭവപ്പെട്ടതിനെ തുടർന്നു പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടിയിരിക്കുകയാണ്.

കർഷകന്റെ ദുരിതം മനസിലാക്കിയ നാട്ടുകാർ തങ്ങളാലാവുംവിധം നെല്ല് കൊയ്തെടുത്തു നൽകുകയാണ് ഇപ്പോൾ. പ്രതിസന്ധികളെ അതിജീവിച്ചു നൂറുമേനി വിളയിച്ച പാടശേഖരത്തിൽ വിളവെടുക്കാൻ സാധിക്കുന്നില്ല. കൊയ്ത്ത് യന്ത്രം ഇറക്കുമ്പോൾ താഴ്ന്നു പോകുന്നതാണു പ്രതിസന്ധിക്ക് കാരണം. ഇരുപതിൽ തോമസുകുട്ടി, തോപ്പിൽചിറ കുഞ്ഞുമോൻ, ഇരുപത്തഞ്ചിൽചിറ കണ്ണപ്പൻ, കൊറ്റേഴം അനിരുദ്ധൻ, അനിൽ പൊന്നൻവാട തുടങ്ങിയവരുടെ കൃഷിയാണ് വിളവെടുക്കാനാവാത്തത്. 1000 ഏക്കറോളം വിസ്തൃതിയുള്ള പാടശേഖരത്തിലെ മറ്റു ഭാഗങ്ങളിലെ വിളവെടുപ്പു പൂർത്തിയായി.

ഏക്കറിനു 30 ക്വിന്റൽ വരെ നെല്ല് പാടശേഖരത്തിലെ ഒട്ടുമിക്ക കർഷകർക്കും ലഭിച്ചിട്ടുണ്ട്. ചില കർഷകർ തൊഴിലാളികളെ ഇറക്കി നെല്ല് കൊയ്തെടുക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. തൊഴിലാളികളെ ഇറക്കി കൊയ്തെടുത്താൽ ഏറെ സാമ്പത്തിക ബാധ്യത വരുമെന്നതിനാൽ പലർക്കും സാധിക്കുന്നില്ല. ഭാരം കുറഞ്ഞ യന്ത്രം എത്തിച്ചാൽ വിളവെടുക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിൽ കൊയ്ത്ത് യന്ത്രം തേടി കുട്ടനാടിന്റെ പല ഭാഗങ്ങളിലും ഓടി നടക്കുകയാണ് കർഷകർ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സൗദിയില്‍ 124 പേര്‍ക്ക് കൂടി കൊവിഡ്, ഒരു മരണം

Next Post

ലഹരി മരുന്ന് കേസിൽ പ്രതിയാക്കി ; പൊലീസ് ഔട്ട്പോസ്റ്റിന് തീയിട്ട് യുവാവിന്‍റെ പ്രതികാരം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ലഹരി മരുന്ന് കേസിൽ പ്രതിയാക്കി ; പൊലീസ് ഔട്ട്പോസ്റ്റിന് തീയിട്ട് യുവാവിന്‍റെ പ്രതികാരം

ലഹരി മരുന്ന് കേസിൽ പ്രതിയാക്കി ; പൊലീസ് ഔട്ട്പോസ്റ്റിന് തീയിട്ട് യുവാവിന്‍റെ പ്രതികാരം

തൃക്കാ‍ക്കര ഉപതെരഞ്ഞെടുപ്പ് ;  സ‌ർക്കാരിന്റെ വിലയിരുത്തലാകുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

തൃക്കാ‍ക്കര ഉപതെരഞ്ഞെടുപ്പ് ; സ‌ർക്കാരിന്റെ വിലയിരുത്തലാകുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

‘അബദ്ധം പറ്റി’; തൃക്കാക്കരയിലെ സ്ഥാനാർത്ഥിത്വം, പോസ്റ്റ് പിൻവലിച്ച് ശ്രീനിജൻ എംഎൽഎ

'അബദ്ധം പറ്റി'; തൃക്കാക്കരയിലെ സ്ഥാനാർത്ഥിത്വം, പോസ്റ്റ് പിൻവലിച്ച് ശ്രീനിജൻ എംഎൽഎ

15 വർഷം കഴിഞ്ഞ ഡീസൽ ഓട്ടോറിക്ഷകൾക്ക് പെർമിറ്റ്; സർക്കാരിനോട് നിലപാട് അറിയിക്കാൻ ഹൈക്കോടതി

15 വർഷം കഴിഞ്ഞ ഡീസൽ ഓട്ടോറിക്ഷകൾക്ക് പെർമിറ്റ്; സർക്കാരിനോട് നിലപാട് അറിയിക്കാൻ ഹൈക്കോടതി

മോട്ടോർ നന്നാക്കാനിറങ്ങിയ ആൾ കിണറിൽ കുടുങ്ങി; രക്ഷാ പ്രവർത്തനം തുടരുന്നു

മോട്ടോർ നന്നാക്കാനിറങ്ങിയ ആൾ കിണറിൽ കുടുങ്ങി; രക്ഷാ പ്രവർത്തനം തുടരുന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021