കൊച്ചി: പതിനഞ്ചു വർഷം കാലാവധി കഴിഞ്ഞ ഡീസൽ ഓട്ടോറിക്ഷകൾക്ക് പെർമിറ്റ് പുതുക്കി നൽകില്ലന്ന വ്യവസ്ഥ നടപ്പാക്കുന്നതിന് സാവകാശം അനുവദിക്കണമെന്ന ഹർജി ഹൈക്കോടതി സർക്കാരിന്റെ നിലപാട് അറിയാൻ മാറ്റി. സ്വതന്ത്ര ഓട്ടോ തൊഴിലാളി യൂണിയൻ (എച്ച്.എം.എസ്) സമർപ്പിച്ച ഹർജിയാണ് ജസ്റ്റീസ് പി.ഗോപിനാഥ് പരിഗണിച്ചത്.
കേന്ദ്ര മോട്ടോർ വാഹന ചട്ട ഭേദഗതിക്ക് അനുസൃതമായി സംസ്ഥാന നിയമത്തിൽ 2021ൽ ഭേദഗതി കൊണ്ടുവന്നിരുന്നു. ചട്ടഭേദഗതി നടപ്പാക്കുന്നത് 5 വർഷത്തേക്ക് നീട്ടി നൽകണമെന്നാണ് ഹർജിയിലെ ആവശ്യം.