കൊച്ചി : സംവിധായകനും നടനുമായ മേജര്‍ രവി വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രില്‍ വച്ചായിരുന്നു ശസ്ത്രക്രിയ. അദ്ദേഹം തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ‘എല്ലാവര്ക്കും നമസ്കാരം. എന്റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി, കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിയിലായിരുന്നു. എന്റെ എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും നന്ദി.’ മേജര്‍ രവി സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞു. എമര്‍ജന്‍സി ഐസിയുവില്‍ നിന്നും അദ്ദേഹത്തെ റൂമിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ഏഴ് ദിവസം കൂടി അദ്ദേഹത്തിന് ആശുപത്രിയില്‍ കഴിയേണ്ടി വരും. 1990കളുടെ അവസാനത്തോടയാണ് മേജര്‍ രവി മലയാള സിനിമ മേഖലയിലേക്ക് എത്തുന്നത്. പ്രിയദര്ശന്, മണിരത്നം, കമല്ഹാസന് തുടങ്ങിയവര്‍ക്കൊപ്പം പ്രവര്‍ത്തിച്ച അദ്ദേഹം ‘പുനര്‍ജനി’ എന്ന സിനിമയിലൂടെ സംവിധാന രംഗത്തെത്തി.