കോഴിക്കോട് : കേരളം ഇസ്ലാമിക തീവ്രവാദത്തെ പുഷ്ടിപ്പെടുത്തുന്ന കേന്ദ്രമായി മാറിയെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദ. നാർകോട്ടിക് ജിഹാദിനെ കുറിച്ച് ക്രിസ്ത്യൻ വിഭാഗത്തിന് ആശങ്കയുണ്ട്. ആ ആശങ്ക അവർ അറിയിച്ചുവെന്നും ജെ.പി.നദ്ദ കോഴിക്കോട് പറഞ്ഞു. ഒരു വിഭാഗത്തിന് മാത്രമാണ് കേരളത്തിൽ ആനുകൂല്യങ്ങൾ നൽകുന്നത്. മറ്റുള്ളവരെ അവഗണിക്കുകയാണെന്നും നദ്ദ കുറ്റപ്പെടുത്തി. കോഴിക്കോട് ബിജെപി പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ജെ.പി.നദ്ദ.