തിരുവനന്തപുരം : പാചകവാതകവില വീണ്ടും കൂട്ടി. ഗാർഹിക സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചത്. നേരത്തെ 956.50 രൂപയായിരുന്ന 14.2 കിലോ സിലിണ്ടറിന്റെ വില ഇനി 1006.50 രൂപയാകും. വാണിജ്യ സിലിണ്ടറുകളുടെ വില കഴിഞ്ഞ ദിവസം കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ജനങ്ങളുടെ നട്ടെല്ലൊടിച്ച് ഗാർഹിക സിലിണ്ടറിന് വീണ്ടും വിലകൂട്ടിയത്. വിലക്കയറ്റത്തിനും ഇന്ധന വിലയിലും നട്ടം തിരിയുന്നു ജനങ്ങൾക്ക് വലിയ തരിച്ചടിയാണ് ഗാർഹിക സിലിണ്ടർ വില വർധനയും.