• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഉമ തോമസിന് തെരഞ്ഞെടുപ്പിന് കെട്ടിവക്കാനുള്ള തുക എം.ലീലാവതി ടീച്ചര്‍ നല്‍കും

by Web Desk 01 - News Kerala 24
May 7, 2022 : 10:55 am
0
A A
0
ഉമ തോമസിന് തെരഞ്ഞെടുപ്പിന് കെട്ടിവക്കാനുള്ള തുക എം.ലീലാവതി ടീച്ചര്‍ നല്‍കും

തൃക്കാക്കര : തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിന് തെരഞ്ഞെടുപ്പിന് കെട്ടിവെക്കാനുള്ള തുക എം.ലീലാവതി ടീച്ചര്‍ നല്‍കും. ഇന്ന് രാവിലെ എം.ലീലാവതിയെ വീട്ടിലെത്തി ഉമ തോമസ് സന്ദര്‍ശിച്ചിരുന്നു. അപ്പോഴാണ് തെരഞ്ഞെടുപ്പിന് കെട്ടിവെക്കാനുള്ള തുക നല്‍കുമെന്ന് ലീലാവതി അറിയിച്ചത്. പി.ടി.തോമസിന് നല്‍കിയ പിന്തുണ തനിക്കും നല്‍കണമെന്ന് ഉമ ലീലാവതി ടീച്ചറോട് അഭ്യര്‍ത്ഥിച്ചു. മണ്ഡലത്തിലെ പ്രമുഖരെ കാണുന്നതിന്റെ ഭാഗമായാണ് ഉമയുടെ സന്ദര്‍ശനം.

അതേസമയം തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നു. ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ മുന്നണികള്‍ ആരംഭിച്ചു. കൂടുതല്‍ നേതാക്കളെ അണിനിരത്തി പ്രചാരണം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് എല്‍ഡിഎഫ്. ഇടതു സ്ഥാനാര്‍ത്ഥിക്കെതിരെ ഉയര്‍ത്തിയ വിമര്‍ശനം മയപ്പെടുത്തി യുഡിഎഫ്. സഭാ സ്ഥാനാര്‍ത്ഥിയെന്ന പ്രചാരണം തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് നീക്കം. ബിജെപി സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും.

ഇടതു സ്ഥാനാര്‍ത്ഥി ജോ ജോസഫിനെ സഭാ സ്ഥാനാര്‍ത്ഥിയെന്ന് വിശേഷിപ്പിച്ചെങ്കിലും അത് ശരിയായില്ലെന്നാണ് യുഡിഎഫ് ക്യാമ്പിന്റെ വിലയിരുത്തല്‍. സീറോ മലബാറിക് സഭയുടെ വിശദീകരണമെത്തിയതോടെയാണ് യുഡിഎഫിന്റെ മനംമാറ്റം. സ്ഥാനാര്‍ത്ഥിയെ അക്രമിക്കുന്നതിന് പകരം കെ റെയില്‍ ഉള്‍പ്പെടെ സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനം കടുപ്പിക്കാനാണ് തീരുമാനം.

ഇടതുപക്ഷമാകട്ടെ ആരോപണങ്ങളെ പ്രതിരോധിക്കാന്‍ പാടുപെടുന്നുണ്ടെങ്കിലും കാടിളക്കിയുള്ള പ്രചാരണത്തിലൂടെ ആരോപണങ്ങളെ മറി കടക്കാനാണ് ശ്രമിക്കുന്നത്. ഇതിനായി യുവ നേതാക്കളെ കളത്തിലിറക്കും. ആരോപണ പ്രത്യാരോപണങ്ങളുമായി ഇരു മുന്നണികളും മുന്നോട്ട് പോകുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി ആരെന്ന് ഇനിയും വ്യക്തമല്ല. ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുണ്ടാകുമെന്നാണ് സൂചന.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സാമുദായിക പരിഗണനവെച്ചാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതെന്ന് ഹൈബി ഈഡന്‍

Next Post

വൈദികർക്കൊപ്പം സ്ഥാനാർത്ഥിയെ അവതരിപ്പിച്ചത് തെറ്റ് ; വിമർശനവുമായി മുൻ കെസിബിസി വക്താവ്

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
വൈദികർക്കൊപ്പം സ്ഥാനാർത്ഥിയെ അവതരിപ്പിച്ചത് തെറ്റ് ; വിമർശനവുമായി മുൻ കെസിബിസി വക്താവ്

വൈദികർക്കൊപ്പം സ്ഥാനാർത്ഥിയെ അവതരിപ്പിച്ചത് തെറ്റ് ; വിമർശനവുമായി മുൻ കെസിബിസി വക്താവ്

മധ്യപ്രദേശിൽ ഇരുനില കെട്ടിടത്തിൽ വൻ തീപിടിത്തം ; 7 പേര്‍ വെന്തുമരിച്ചു

മധ്യപ്രദേശിൽ ഇരുനില കെട്ടിടത്തിൽ വൻ തീപിടിത്തം ; 7 പേര്‍ വെന്തുമരിച്ചു

നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതി ജഡ്ജിയെ മാറ്റണം ; സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്ത്

നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതി ജഡ്ജിയെ മാറ്റണം ; സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്ത്

കോടതി പരിസരത്തിട്ട് സ്ത്രീയെ മർദ്ദിച്ച് ഭർത്താവിന്റെ അഭിഭാഷകൻ ; ആക്രമണം ആളുകൾ നോക്കി നിൽക്കെ

കോടതി പരിസരത്തിട്ട് സ്ത്രീയെ മർദ്ദിച്ച് ഭർത്താവിന്റെ അഭിഭാഷകൻ ; ആക്രമണം ആളുകൾ നോക്കി നിൽക്കെ

വാ തുറന്നാല്‍ വിഷം തുപ്പുന്ന പി സി ജോര്‍ജിന്റെ അനുഗ്രഹം വാങ്ങിയ ആളാണ് സിപിഐഎം സ്ഥാനാര്‍ഥി : വി ഡി സതീശന്‍

വാ തുറന്നാല്‍ വിഷം തുപ്പുന്ന പി സി ജോര്‍ജിന്റെ അനുഗ്രഹം വാങ്ങിയ ആളാണ് സിപിഐഎം സ്ഥാനാര്‍ഥി : വി ഡി സതീശന്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In