കൊച്ചി : കേരള ബാർ കൗൺസിൽ അഴിമതിയില്‍ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. തലശ്ശേരി ബാർ കൗൺസിൽ പ്രസിഡന്റ് സി ജി അരുണിന്റെ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. അഡ്വക്കേറ്റ് വെൽഫെയർ ഫണ്ടിൽ ഏഴുകോടി രൂപയുടെ ക്രമക്കേട് ഉണ്ടെന്നായിരുന്നു ഹർജി. വ്യാജ അഡ്വക്കേറ്റ് വെൽഫെയർ സ്റ്റാമ്പ് അടിച്ച് കൊടികൾ തട്ടിയെന്നും ആരോപണം ഉണ്ടായിരുന്നു. നിലവിൽ വിജിലൻസ് അന്വേഷിക്കുന്ന കേസ് ഒരു മാസത്തിനകം സിബിഐക്ക് കൈമാറണം എന്നാണ് ഡിജിപിയ്ക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം.
2009 മുതൽ 2013 വരെയുള്ള കാലയളവിനിടെ അഡ്വക്കറ്റ് ഫെൽഫെയർ ഫണ്ടിൽ ഏഴര കോടി രൂപയുടെ ക്രമക്കേട് നടന്നെന്നാണ് ഹർജിയിലെ ആരോപണം. ഇതിന് പുറമെ വ്യാജ അഡ്വക്കറ്റ് വെൽഫെയർ സ്റ്റാമ്പ് അടിച്ച് അഴിമതി നടത്തിയതയായും ആരോപണമുണ്ട്. കേസിൽ വിജിലൻസ് അന്വേഷണം ഫലപ്രദമല്ലെന്നും കേസ് സിബിഐയ്ക്ക് കൈമാറണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ ബാർ കൗൺസിലിലെ അക്കൗണ്ടന്റ് ചന്ദ്രൻ, സാബു സക്കറിയ, തമിൾനാട് സ്വദേശി മുത്തു എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.