ചങ്ങരംകുളം: ബിസിനസ്സിനായി പണം വാങ്ങി കബളിച്ചതിന്റെ പേരിൽ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്ത എരമംഗലം മാണി കളത്തേൽ വീട്ടിൽ അബ്ദുൽ റഷീദിനെ (52) റിമാൻഡ് ചെയ്തു. ചങ്ങരംകുളത്തും മറ്റു സ്ഥലങ്ങളിലുമായി പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിന്റെ പേരിൽ പണം വാങ്ങി കബളിപ്പിച്ച പേരിൽ ഇയാളെ ചങ്ങരംകുളം സി.ഐ ബഷീർ ചിറക്കൽ അറസ്റ്റു ചെയ്ത് പൊന്നാനി കോടതിയിൽ ഹാജരാക്കുകയായിരുന്നു. തിരുവനന്തപുരം നെടുമങ്ങാട് ബിസിനസ് നടത്തുന്ന മൂന്ന് പേരാണ് പരാതി നൽകിയത്. രണ്ടു കോടി രൂപ നഷ്ടപ്പെട്ടതായി ജില്ല പോലീസ് മേധാവി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടുണ്ട്. ഇയാൾക്കെതിരെ മലപ്പുറം ഉൾപ്പെടെ ജില്ലകളിൽ ഏറെ പരാതികൾ ഉള്ളതായി പോലീസ് പറഞ്ഞു. നിരവധി വാറണ്ടുകൾ ഉള്ള ഇയാളെ ഡൽഹി പോലീസ് അന്വേഷിച്ചു വരുന്നതായും പോലീസ് പറഞ്ഞു.