• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കേന്ദ്ര സർക്കാരിന്‍റെ വികസ പദ്ധതികൾ ഗുണം ചെയ്യും ; തികഞ്ഞ വിജയ പ്രതീക്ഷയുണ്ടെന്ന് എ എൻ രാധാകൃഷ്ണൻ

by Web Desk 06 - News Kerala 24
May 8, 2022 : 3:04 pm
in Kerala, News
Reading Time: 1 min read
0
A A
0
കേന്ദ്ര സർക്കാരിന്‍റെ വികസ പദ്ധതികൾ ഗുണം ചെയ്യും ; തികഞ്ഞ വിജയ പ്രതീക്ഷയുണ്ടെന്ന് എ എൻ രാധാകൃഷ്ണൻ

കൊച്ചി : തൃക്കാക്കരയിൽ തികഞ്ഞ വിജയ പ്രതീക്ഷയുണ്ടെന്ന് ബിജെപി സ്ഥാനാര്‍ത്ഥി എ എൻ രാധാകൃഷ്ണൻ. മണ്ഡലത്തിലെ വോട്ടർമാരുമായി നേരിട്ട് ബന്ധമുണ്ടെന്നും കേന്ദ്ര സർക്കാരിന്‍റെ വികസ പദ്ധതികൾ തനിക്ക് ഗുണം ചെയ്യുമെന്നും എ എൻ രാധാകൃഷ്ണൻ പറഞ്ഞു. സഭാവിശ്വാസികളുടെ വോട്ട് ബിജെപിക്കായിരിക്കുമെന്നും ഇരട്ടനീതിയും ലവ് ജിഹാദും ചർച്ചയാക്കുമെന്നും കെ സുരേന്ദ്രനും എഎൽ രാധാകൃഷ്ണനും പ്രതികരിച്ചു.

സ്ഥാനാ‍ർത്ഥി വൈകിയതിൽ ബിജെപി നേതാക്കൾക്കും അണികൾക്കുമിടയിൽ അതൃപ്തി പുകയുന്നതിനിടിയാണ് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്‍റ് എ എൻ രാധാകൃഷ്ണന്‍റെ പേര് പാര്‍ട്ടി പ്രഖ്യാപിച്ചത്. സംസ്ഥാന വൈസ് പ്രസിഡന്‍റ്, മധ്യകേരളത്തിലെ പാർട്ടിയുടെ പ്രധാനമുഖം, ഒപ്പം സഭാനേതൃത്വത്തോടുള്ള അടുപ്പം എന്നീ ഘടകകങ്ങളാണ് തൃക്കാക്കരയിൽ എ എൻ രാധാകൃഷ്ണനെ ബിജെപി ഇറക്കാൻ കാരണം. അടിയന്തിരാവസ്ഥക്കാലത്ത് ജയിലിലടക്കപ്പെട്ട എ എൻ രാധാകൃഷ്ണൻ പിന്നെ കണ്ണൂരിൽ ആർഎസ്എസ് പ്രചാരകനായി. യുവമോർച്ചയിലൂടെ വളർന്നാണ് എ എൻ രാധാകൃഷ്ണന്‍ ബിജെപി നേതൃനിരയിലേക്കെത്തിയത്. മുരളീധര വിരുദ്ധ ചേരിയിലായിരുന്നുവെങ്കിലും വൈസ് പ്രസിഡന്‍റായിട്ടും കോർ കമ്മിറ്റിയിൽ നിലനിർത്തപ്പെട്ട രാധാകൃഷ്ണൻ സുരേന്ദ്രനുമായി അടുത്തകാലത്ത് അടുപ്പത്തിലാണ്.

സഭാ വോട്ട് ലക്ഷ്യമിട്ടാകും പ്രചാരണം നടത്തുമെന്ന് എ എൻ രാധാകൃഷ്ണൻ പറഞ്ഞു. ഇതോടെ, ക്രൈസ്തവ സഭയെ ഒപ്പം നിർത്താനുള്ള ബിജെപി നീക്കങ്ങളുടെ പരീക്ഷണശാല കൂടിയാകും തൃക്കാക്കര. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സംസ്ഥാനത്ത് സഭാ നേതൃത്വത്തെ ഒപ്പം നിർത്താനാണ് ബിജെപി ദേശീയ നേതൃത്വത്തിന്‍റെ തന്ത്രം. സഭ ഉന്നയിക്കുന്ന ലവ് ജിഹാദ് അടക്കമുള്ള വിഷയങ്ങൾ ഏറ്റെടുക്കുന്ന പാർട്ടിക്ക് സഭാ വോട്ടുകൾ നിർണ്ണായകമാണ്. അട്ടിമറി ജയം ഉണ്ടാകുമെന്ന് എ എൻ രാധാകൃഷ്ണൻ പറയുന്നുണ്ടെങ്കിലും കഴിഞ്ഞ തവണ നേടിയ  15483 ൽ നിന്നുള്ള കുതിച്ചുചാട്ടമാണ് ബിജെപിയുടെ വെല്ലുവിളി.

അതേസമയം, തൃക്കാക്കരയില്‍ ഇടത് വലത് മുന്നണികൾ വ്യാപക പ്രചാരണത്തിലാണ്. ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ മുന്നണികള്‍ ആരംഭിച്ച് കഴിഞ്ഞു. സിറ്റിംഗ് സീറ്റ് നിലനിർത്താൻ എം എൽ എ ആയിരിക്കവെ അന്തരിച്ച പി ടി തോമസിന്‍റെ ഭാര്യ ഉമ തോമസിനെ തന്നെ രംഗത്തിറക്കി യു ഡി എഫ് ആദ്യമെത്തിയെങ്കിലും ഡോ ജോ ജോസഫിനെ അവതരിപ്പിച്ച് എൽ ഡി എഫും പോരാട്ടം കടുപ്പിച്ചിരിക്കുകയാണ്. അവധി ദിവസമായ ഇന്ന് യു ഡി എഫ്, എൽ ഡി എഫ് സ്ഥാനാർഥികൾ രാവിലെ മുതൽ പരമാവധി വോട്ടർമാരെ കാണാൻ ഇറങ്ങി. ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചും വോട്ടഭ്യർത്ഥന നടത്തുകയാണ് സ്ഥാനാര്‍ത്ഥികള്‍.

തൃക്കാക്കരയിൽ എ എ പി കൂടി കളത്തിലുണ്ടാകുമോ എന്നതാണ് ഇനി അറിയാനുള്ള മറ്റൊരു കാര്യം. തെരഞ്ഞെടുപ്പിൽ എ എ പി യുടെ സ്ഥാനാർത്ഥിയെ നിർത്തുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഇതുവരെ ദേശീയ നേതൃത്വം എടുത്തിട്ടില്ലെന്നാണ് വിവരം. ട്വന്‍റി 20യുമായി ആലോചിച്ച ശേഷമാകും തീരുമാനം. ഇടതു സ്ഥാനാർത്ഥിയുടെ സഭാ ബന്ധത്തിലൂന്നിയ ച‍ർച്ചയാണ് തൃക്കാക്കര ഉപ തെരഞ്ഞെടുപ്പിൽ ഇതുവരെ ഏറ്റവും സജീവമായിട്ടുള്ളത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

താന്‍ ചെന്നൈയില്‍ പഠിച്ച സ്‌കൂളിന്റെ പേര് വെളിപ്പെടുത്തി ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ

Next Post

തൃക്കാക്കരയിൽ ലൗ ജിഹാദ് ചർച്ചയാകുമെന്ന് ബിജെപി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തൃക്കാക്കരയിൽ ലൗ ജിഹാദ് ചർച്ചയാകുമെന്ന് ബിജെപി

തൃക്കാക്കരയിൽ ലൗ ജിഹാദ് ചർച്ചയാകുമെന്ന് ബിജെപി

മാല മോഷ്ടിച്ച് രക്ഷപ്പെടുന്നതിനിടെ ബൈക്ക് അപകടം ; ഒരാള്‍ മരിച്ചു

മാല മോഷ്ടിച്ച് രക്ഷപ്പെടുന്നതിനിടെ ബൈക്ക് അപകടം ; ഒരാള്‍ മരിച്ചു

മതനിരപേക്ഷ നിലപാടാണ് തെരഞ്ഞെടുപ്പില്‍ മുന്നോട്ട് വയ്ക്കുന്നത്, ജോ ജോസഫിലൂടെ കേരളത്തിന്റെ ഹൃദയമായി തൃക്കാക്കര മാറും : മന്ത്രി പി രാജീവ്

മതനിരപേക്ഷ നിലപാടാണ് തെരഞ്ഞെടുപ്പില്‍ മുന്നോട്ട് വയ്ക്കുന്നത്, ജോ ജോസഫിലൂടെ കേരളത്തിന്റെ ഹൃദയമായി തൃക്കാക്കര മാറും : മന്ത്രി പി രാജീവ്

തൃക്കാക്കരയിൽ എഎപി മത്സരിക്കില്ല; ‘പാർട്ടിയെ ശക്തിപ്പെടുത്തുക ലക്ഷ്യം’ ​

തൃക്കാക്കരയിൽ എഎപി മത്സരിക്കില്ല; ‘പാർട്ടിയെ ശക്തിപ്പെടുത്തുക ലക്ഷ്യം’ ​

അമ്മയുടെ കണ്ണിലെ ഭയവും വിങ്ങലും കണ്ടില്ലെന്ന് നടിച്ചിട്ടുണ്ട്: മാതൃദിനത്തിൽ സുധാകരൻ

അമ്മയുടെ കണ്ണിലെ ഭയവും വിങ്ങലും കണ്ടില്ലെന്ന് നടിച്ചിട്ടുണ്ട്: മാതൃദിനത്തിൽ സുധാകരൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021