തിരുവല്ല: മല്ലപ്പള്ളിയിൽ മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികൾ മുങ്ങി മരിച്ചു. തൃശൂർ കൊടകരയിൽ താമസമാക്കിയ തമിഴ്നാട് തിരുനെൽവേലി സ്വദേശി ലക്ഷ്മണന്റെ മകൻ കാർത്തിക്(16), തെങ്കാശി തിരുനെൽവേലിയിലെ വെളിയപ്പന്റെ മകൻ ശബരി(15) എന്നിവരാണ് മരിച്ചത്. മല്ലപ്പള്ളിയിലെ കുടുംബവീട്ടിൽ ഒരു ചടങ്ങിൽ പങ്കെടുക്കുന്നതിനായി എത്തിയതാണ് ഇവർ. ഉച്ചകഴിഞ്ഞ് 3 മണിയോടെ മറ്റു മൂന്നു കൂട്ടികൾക്കൊപ്പം മണിമലയാറ്റിൽ കുളിക്കാനിറങ്ങിയതാണ്. വടക്കൻ കടവിലെ കയത്തിലാണ് മുങ്ങിയത്.