കൊണ്ടോട്ടി : നഗരസഭയിലെ നെടിയിരുപ്പ് മേഖലയിൽ 3 പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ഒരു വിദ്യാർഥി ഉൾപ്പെടെ 3 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രണ്ടു പേർ കാര്യമായ പ്രശ്നമില്ലാത്തതിനെത്തുടർന്ന് വീട്ടിലേക്കു മടങ്ങി. വിദ്യാർഥി മാത്രമാണു ചികിത്സയിലുള്ളത്.
മേഖലയിൽ രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് ആരോഗ്യപ്രവർത്തകർ 140 വീടുകളിൽ ബോധവൽക്കരണവും ആരോഗ്യ പരിശോധനയും നടത്തി. മേഖലയിൽനിന്നു വെള്ളം, ഭക്ഷണം എന്നിവയുടെ സാംപിൾ പരിശോധനയ്ക്കായി ശേഖരിച്ചു. ഭക്ഷ്യ സുരക്ഷാ വിഭാഗവും പരിശോധന നടത്തുന്നുണ്ട്.