പാലക്കാട്: പാലക്കാട് പട്ടാമ്പിയിൽ പൊലീസ് ചമഞ്ഞ് ദളിത് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. കേസിൽ മൂന്ന് പ്രതികളെ തൃത്താല പൊലീസ് പിടികൂടി. അഞ്ചു പേർക്കെതിരെയാണ് യുവതിയുടെ പരാതി. വല്ലപ്പുഴ സ്വദേശി അബ്ദുൾ വഹാബ്, മട്ടാഞ്ചേരി സ്വദേശി സജു കെ സമദ്, തൃശൂർ സ്വദേശി മുഹമ്മദ് ഫാസിൽ എന്നിവരാണ് അറസ്റ്റിലായത്. രണ്ടു പ്രതികൾക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.
പട്ടാമ്പിയിലെ ലോഡ്ജിൽ ആൺ സുഹൃത്തിനൊപ്പം കഴിയുകയായിരുന്നു യുവതി. ഇതിനിടെ തൊട്ടടുത്ത റൂമിൽ താമസിക്കാനെത്തിയ പ്രതികൾ പൊലീസ് ചമഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നുമാണ് പരാതി. ആൾമാറാട്ടം, പണംതട്ടാൻ ശ്രമം, പീഡനശ്രമം എന്നീ കുറ്റങ്ങളാണ് പ്രതികൾക്ക് എതിരെ ചമുത്തിയിട്ടുള്ളത്. പെൺകുട്ടി പട്ടികജാതി വിഭാഗത്തിൽ പെട്ടെതിനാൽ ഷൊർണൂർ ഡിവൈഎസ്പി വി സുരേഷിനാണ് അന്വേഷണ ചുമതല.