തൃക്കാക്കര : അത്താണിയിൽ സിപിഎം പ്രവർത്തകയുടെ വീട് കത്തിച്ചു. ആശവർക്കർ കൂടിയായ മഞ്ജുവിന്‍റെ വീടാണ് ഇന്ന് പുലർച്ചെ ബന്ധു കത്തിച്ചത്. വീട്ടുപകരണങ്ങൾ കത്തിനശിച്ചപ്പോൾ കൂട്ടിലുണ്ടായിരുന്ന 6 മുയലുകളും പൊള്ളലേറ്റ് ചത്തു. കുടുംബത്തെ ഇല്ലാതാക്കാനുള്ള ഹീനമായ നീക്കമാണ് നടന്നതെന്ന് സിപിഎം നേതൃത്വം പ്രതികരിച്ചപ്പോൾ സംഭവത്തിന് പിന്നിൽ രാഷ്ട്രീയ വിരോധമാണെന്ന് കരുതുന്നില്ലെന്ന് വീട്ടുടമസ്ഥയായ മഞ്ജു പ്രതികരിച്ചു. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അത്താണി പതിമൂന്നാം വാർഡിലെ സിപിഎം പ്രവർത്തകയും ആശവർക്കറുമായ മഞ്ജുവിന്‍റെ കത്തിച്ചത്. സംഭവ സമയത്ത് മഞഞ്ജുവും മകളും പള്ളിപെരുന്നാളിന് പോയതിനാൽ വീട്ടിലുണ്ടായിരുന്നില്ല. വീടും വീട്ടുപകരണങ്ങളുമെല്ലാം പൂർണ്ണമായി കത്തിയമർന്നു. സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.ബന്ധുവിനുണ്ടായ വ്യക്തിവിരോധമാകാം വീടാക്രമിച്ചതിന് പിറകിലെന്നാണ് മഞ്ജു കരുതുന്നത്.
വീടിനകത്തുണ്ടായിരുന്ന 6 മുയലുകളും കുഞ്ഞുങ്ങളും പൊള്ളലേറ്റ് ചത്തു. സിപിഎം ജില്ലാ സെക്രട്ടറി സിഎൻ മോഹനൻ, സ്ഥാനാർത്ഥി ജോ ജോസഫ് എന്നിവർ മഞ്ജുവിന്ർറെ വീട് സന്ദർശിച്ചു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് സി.എന് മോഹനൻ പറഞ്ഞു. സംഭവത്തിൽ രാഷ്ട്രീയ വൈരാഗ്യമില്ലെന്നാണ് പോലീസും നൽകുന്ന സൂചന.