തിരുവനന്തപുരം : കേരള യൂണിവേഴ്‌സിറ്റി പരീക്ഷാ നടത്തിപ്പിലെ വീഴ്ചയില്‍ നടപടിക്ക് സിന്‍ഡിക്കേറ്റ് തീരുമാനം. അധ്യാപകനെ ഡീബര്‍ ചെയ്യാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. പരീക്ഷാ നടത്തിപ്പിന് ചെലവായ പണം അധ്യാപകരില്‍ നിന്ന് തിരിച്ചുപിടിക്കും. തീരുമാനം പ്രോ-വൈസ് ചാന്‍സലറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍. ചോദ്യപേപ്പറിന് പകരം ഉത്തരസൂചിക നല്‍കിയ സംഭവത്തിലും നടപടി. എടുത്ത നടപടിയെ സംബന്ധിച്ച കാര്യങ്ങള്‍ സര്‍ക്കാരിനെ ബോധ്യപ്പെടുത്താനും സിന്‍ഡിക്കേറ്റ് തീരുമാനിച്ചിട്ടുണ്ട്.
അതേസമയം ചോദ്യ പേപ്പറിന് പകരം ഉത്തര സൂചിക നല്‍കിയ സംഭവത്തില്‍ പരീക്ഷ കണ്‍ട്രോളറേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ശാസിക്കാനും പരീക്ഷയ്ക്കായി ചിലവായ തുക ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കാനും തീരുമാനിച്ചു. നേരത്തെ ഗവര്‍ണര്‍ക്ക് കേരള യൂണിവേഴ്‌സിറ്റിക്ക് ഒരു കത്ത് നല്‍കിയിരുന്നെങ്കിലും സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കര്‍ശന നടപടി എടുത്തിരിക്കുന്നത്.