മലപ്പുറം: പോക്സോ കേസിൽ പ്രതി ചേർക്കപ്പെട്ട മലപ്പുറം നഗരസഭ മുൻ അംഗത്തെ സിപിഎം പാർട്ടിയിൽ നിന്നും പുറത്താക്കി. കെവി ശശികുമാറിനെതിരെയാണ് സിപിഎം നടപടിയെടുത്തത്. എയ്ഡഡ് സ്കൂൾ അധ്യാപകനായിരുന്ന ശശികുമാറിനെതിരെ നേരത്തെ മീ ടൂ ആരോപണം ഉയർന്നിരുന്നു. സ്കൂളിലെ പൂർവ വിദ്യാർത്ഥികളാണ് പരാതി നൽകിയത്.