• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഷിജുവിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു ; ദേഹത്തെ മുറിവ് വഴിത്തിരിവായി, പോലീസ് പൊക്കിയത് രണ്ട് സുഹൃത്തുക്കളെ

by Web Desk 06 - News Kerala 24
May 12, 2022 : 6:58 am
in Kerala, News
Reading Time: 1 min read
0
A A
0
ഷിജുവിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു ; ദേഹത്തെ മുറിവ് വഴിത്തിരിവായി, പോലീസ് പൊക്കിയത് രണ്ട് സുഹൃത്തുക്കളെ

തിരുവനന്തപുരം : മാറനല്ലൂർ സ്വദേശി ഷിജുവിന്‍റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. സുഹൃത്തുക്കളായ രണ്ട് പേർ അറസ്റ്റിലായി. നെയ്യാറിലായിരുന്നു ഷിജുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. ദേഹത്ത് പരിക്ക് കണ്ടതോടെയാണ് പോലീസ് വിശദമായ അന്വേഷണം നടത്തിയതും പ്രതികളെ കുടുക്കിയതും. ഒരുമിച്ച് മദ്യപിക്കുമ്പോൾ ഷിജുവിന്റെ പക്കലുണ്ടായിരുന്ന പണം കൈക്കലാക്കാനുള്ള ശ്രമത്തിനിടെയായിരുന്നു കൊലപാതകം.

നെയ്യാറ്റിൻകര തത്തിയൂർ സ്വദേശികളായ ഷിജിൻ , മോഹനൻ എന്നിവരാണ് നെയ്യാറ്റിൻകര പോലീസിന്റെ പിടിയിലായത്. മെയ് മൂന്നാം തീയതി രാത്രിയാണ് നെയ്യാറ്റിൻകര കന്നിപ്പുറംകടവിൽ മാറനല്ലൂർ സ്വദേശിയായ 32കാരൻ ഷിജുവിന്റെ മൃതദേഹം കണ്ടെത്തിയത്. മുപ്പതാം തീയതി ഷിജുവിനെ കാണാനില്ലെന്ന പരാതി മാറനല്ലൂർ പോലീസിന് ലഭിച്ചിരുന്നു.

പോലീസ് അന്വേഷണം തുടരുന്നതിനിടെയായിരുന്നു ഷിജുവിന്റെ മൃതദേഹം കിട്ടിയത്. ദുരൂഹത സംശയിച്ച പോലീസ് നടത്തിയ വിശദമായ അന്വേഷങ്ങൾക്ക് ഒടുവിലാണ് കൊലപാതകത്തിന്റെ ചുരുൾ അഴിഞ്ഞത്. സംഭവം നടക്കുന്ന അന്ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിക്ക് സമീപമുള്ള ബവ്റേജസിന് സമീപം മൂവരും ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു.

മദ്യപാനത്തിനിടെ ഷിജുവിന്റെ പക്കലുണ്ടായിരുന്ന പണം പിടിച്ചുപറിക്കാൻ ഷിജിനും മോഹനും ശ്രമിച്ചു. ഇതിനിടെ ഷിജുവിനെ ഇവർ അടിച്ചുകൊല്ലുകയായിരുന്നു. കൊലയ്ക്ക് ശേഷം മൃതദഹേം പോലിസ് സ്റ്റേഷന് പുറകിലായുള്ള ആറ്റിൽ തള്ളി. പോസ്റ്റ്മോർട്ടത്തിൽ മൃതദേഹത്തിൽ ചതവും പരിക്കുകളും കണ്ടെത്തിയിരുന്നു. ഒപ്പം വെള്ളത്തിൽ മുങ്ങിയല്ല മരണമെന്നും ഉറപ്പിച്ചു. പിന്നീട് മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നെയ്യാറ്റിൻകര പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്. പിടിയിലായ ഷിജിനും മോഹനും നിരവധി അടിപിടി, പിടിച്ചുപറി കേസുകളിൽ പ്രതികളാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഗുണ്ടാ നേതാവ് അരുണ്‍ ഗോപന്‍ കോട്ടയത്ത്‌ പിടിയിലായി

Next Post

2ാംപിണറായി സർക്കാരിന്റെ വാർഷികം ; വികസനത്തിൽ വൻകുതിപ്പെന്ന് സർക്കാർ ; ക്രമസമാധാന രം​ഗത്ത് തകർച്ച-പ്രതിപക്ഷം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
2ാംപിണറായി സർക്കാരിന്റെ വാർഷികം ; വികസനത്തിൽ വൻകുതിപ്പെന്ന് സർക്കാർ ; ക്രമസമാധാന രം​ഗത്ത് തകർച്ച-പ്രതിപക്ഷം

2ാംപിണറായി സർക്കാരിന്റെ വാർഷികം ; വികസനത്തിൽ വൻകുതിപ്പെന്ന് സർക്കാർ ; ക്രമസമാധാന രം​ഗത്ത് തകർച്ച-പ്രതിപക്ഷം

മാന്നാർ പരുമലയിൽ വൻ തീപിടിത്തം ; മെട്രോ സിൽക്സ് തുണിക്കടക്കാണ് തീപിടിച്ചത് ; അണക്കാൻ ശ്രമം തുടരുന്നു ; ആളപായമില്ല

മാന്നാർ പരുമലയിൽ വൻ തീപിടിത്തം ; മെട്രോ സിൽക്സ് തുണിക്കടക്കാണ് തീപിടിച്ചത് ; അണക്കാൻ ശ്രമം തുടരുന്നു ; ആളപായമില്ല

കൊട്ടിയം തഴുത്തലയിൽ കിണർ ഇടിഞ്ഞ് മണ്ണിൽ കുടുങ്ങിയ ആളെ രക്ഷിക്കാൻ ശ്രമം തുടരുന്നു

കൊട്ടിയം തഴുത്തലയിൽ കിണർ ഇടിഞ്ഞ് മണ്ണിൽ കുടുങ്ങിയ ആളെ രക്ഷിക്കാൻ ശ്രമം തുടരുന്നു

അസാനി ചുഴലിക്കാറ്റ് രൂപംകൊണ്ടു ; സംസ്ഥാനത്ത് കനത്ത മഴയ്ക്കും ഇടിമിന്നലിനും കാറ്റിനും സാധ്യത

അസാനിയിൽ കേരളത്തിലും മഴ ; നാല് ജില്ലകളിൽ യെല്ലോ അലർട്ട് ; മൽസ്യബന്ധനത്തിന് വിലക്കില്ല

റിഫയുടെ മരണം ; പോസ്റ്റ്‍മോര്‍ട്ടം ശനിയാഴ്ച

വ്ലോ​ഗർ റിഫയുടെ മരണം ; ഭർത്താവ് മെഹ്നാസ് ഉടൻ ഹാജരാകണം ; പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇന്ന് കിട്ടിയേക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021