• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അസാനിയിൽ കേരളത്തിലും മഴ ; നാല് ജില്ലകളിൽ യെല്ലോ അലർട്ട് ; മൽസ്യബന്ധനത്തിന് വിലക്കില്ല

by Web Desk 06 - News Kerala 24
May 12, 2022 : 7:57 am
in Kerala, News
Reading Time: 1 min read
0
A A
0
അസാനി ചുഴലിക്കാറ്റ് രൂപംകൊണ്ടു ; സംസ്ഥാനത്ത് കനത്ത മഴയ്ക്കും ഇടിമിന്നലിനും കാറ്റിനും സാധ്യത

തിരുവനന്തപുരം : അസാനി ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത.നാല് ജില്ലകളിൽ യെല്ലോ അലർട്ടാണ്(yellow alert).കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഉച്ചയ്ക്ക്ശേഷം മധ്യകേരളത്തിലും വടക്കൻ കേരളത്തിലും കൂടുതൽ മഴ കിട്ടും. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല.

അസാനി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ആന്ധ്ര ഒഡീഷ തീരങ്ങളില്‍ കനത്ത മഴയാണ്. വീടിന് മുകളിലേക്ക് മരണം വീണ് ഇന്നലെ ഒരു കുടുംബത്തിലെ രണ്ട് പേര്‍ മരിച്ചു. മച്ച്ലി തീരത്തിന് സമീപമാണ് വീടിന് മുകളിലേക്ക് മരം വീണ് ഒരു സ്ത്രീ അടക്കം രണ്ട് പേര്‍ മരിച്ചത്.  ഒഴുക്കില്‍പ്പെട്ട് മത്സ്യത്തൊഴിലാളികള്‍ അടക്കം ഏഴ് പേരെ കാണാതായി. ആന്ധ്രയില്‍ ഏഴ് ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.  നിരവധി വിമാന സര്‍വ്വീസുകളും ട്രെയിനുകളും റദ്ദാക്കി.

അതീതീവ്ര ചുഴലിക്കാറ്റില്‍ നിന്ന് തീവ്ര ചുഴലിക്കാറ്റായി അസാനിയുടെ ശക്തികുറഞ്ഞെങ്കിലും തീരമേഖലകളില്‍ കനത്ത മഴയാണ് പെയ്യുന്നത്. ആന്ധ്രയുടെ വടക്കന്‍ തീരമേഖലയിലും കൃഷ്ണ ഗുണ്ടൂര്‍ ഗോദാവരി ജില്ലകളിലുമാണ് മഴ ശക്തമായിരിക്കുന്നത്. മരങ്ങള്‍ കടപുഴകി വീണ് നിരവധി വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി.  റാണിപേട്ട് നദിയില്‍ ഒഴുക്കില്‍പ്പെട്ട് മൂന്ന് പേരെ കാണാതായി. ഗന്‍ജം തുറമുഖത്തോട് ചേര്‍ന്ന് 11 മത്സ്യതൊഴിലാളികളുണ്ടായിരുന്ന വള്ളം മറിഞ്ഞു. 7 പേരെ കോസ്റ്റ്ഗാര്‍ഡ് രക്ഷിച്ചു.

വിശാഖപട്ടണം വിജയവാഡ വിമനാത്താവളങ്ങള്‍ തല്‍ക്കാലത്തേക്ക് അടച്ചു. ഹൈദരാബാദ് ചെന്നൈ ബെംഗ്ലൂരു വിമാനത്താവളങ്ങളില്‍ നിന്നും ചില ആഭ്യന്തര സര്‍വ്വീസുകള്‍ റദ്ദാക്കി.ഒഡീഷ പശ്ചിമബംഗാള്‍ തീരങ്ങളിലും കനത്ത മഴയുണ്ട്.  ഈസ്റ്റ് കോസ്റ്റ് റെയില്‍വേ ആന്ധ്ര ഭുവനേശ്വര്‍ റൂട്ടിലൂടെയുള്ള നിരവധി ട്രെയിനുകള്‍ റദ്ദാക്കി. വിശാഖപട്ടണം തുറമുഖം തല്‍ക്കാലത്തേക്ക് അടച്ചു. വരും മണിക്കൂറുകളില്‍ അസാനി കൂടുതല്‍ ദുര്‍ബലമായി തീവ്രന്യൂനമര്‍ദ്ദമാകും. ആന്ധ്ര തീരത്ത് നിന്ന് ദിശ മാറി യാനം കാക്കിനട വിശാഖപട്ടണം തീരം വഴി മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വരും മണിക്കൂറുകളില്‍ പ്രവേശിക്കും. ദേശീയ ദുരന്ത നിവാരണ സേനയുടെയും നാവികസേനയുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം. ആന്ധ്രയില്‍ 7 ജില്ലകളിലായി 454 ക്യാമ്പുകള്‍ തുറന്നു.തമിഴ്നാട് പുതുച്ചേരി കര്‍ണാടക തീരങ്ങളിലും ജാഗ്രതാ നിര്‍ദേശം തുടരുകയാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കൊട്ടിയം തഴുത്തലയിൽ കിണർ ഇടിഞ്ഞ് മണ്ണിൽ കുടുങ്ങിയ ആളെ രക്ഷിക്കാൻ ശ്രമം തുടരുന്നു

Next Post

വ്ലോ​ഗർ റിഫയുടെ മരണം ; ഭർത്താവ് മെഹ്നാസ് ഉടൻ ഹാജരാകണം ; പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇന്ന് കിട്ടിയേക്കും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
റിഫയുടെ മരണം ; പോസ്റ്റ്‍മോര്‍ട്ടം ശനിയാഴ്ച

വ്ലോ​ഗർ റിഫയുടെ മരണം ; ഭർത്താവ് മെഹ്നാസ് ഉടൻ ഹാജരാകണം ; പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇന്ന് കിട്ടിയേക്കും

കെഎസ്ആർടിസിയിൽ ശമ്പളമില്ല ; പ്രതിഷേധം തുടരുന്നു ; മുഖ്യമന്ത്രിയുടെ ഇടപെടൽ പ്രതീക്ഷിച്ച് തൊഴിലാളി യൂണിയനുകൾ

കെഎസ്ആർടിസിയിൽ ശമ്പളമില്ല ; പ്രതിഷേധം തുടരുന്നു ; മുഖ്യമന്ത്രിയുടെ ഇടപെടൽ പ്രതീക്ഷിച്ച് തൊഴിലാളി യൂണിയനുകൾ

നിലമ്പൂർ കൊലപാതകം ; പ്രതികൾ കൂടുതൽ കൊലപാതകങ്ങൾ ആസൂത്രണം ചെയ്തു

നിലമ്പൂർ കൊലപാതകം ; പ്രതികൾ കൂടുതൽ കൊലപാതകങ്ങൾ ആസൂത്രണം ചെയ്തു

പോപ്പുലർ ഫ്രണ്ട് ആക്രമണങ്ങൾക്ക് സഹായം നൽകുന്നത് സി.പി.ഐ.എമ്മെന്ന് കെ. സുരേന്ദ്രൻ

ട്വന്റി-ട്വന്റി വോട്ട് സർക്കാരിനെതിരാകും, ആ ആദ്മി വോട്ട് എൻഡിഎയ്ക്ക് ലഭിക്കും : കെ സുരേന്ദ്രൻ

എസ്ഡിപിഐ വോട്ടിനായി ഇടതും വലതും വിലപേശുകയാണ് ; വേണ്ടെന്ന് പറയാന്‍ ധൈര്യമുണ്ടോ? സന്ദീപ് വാര്യര്‍

എസ്ഡിപിഐ വോട്ടിനായി ഇടതും വലതും വിലപേശുകയാണ് ; വേണ്ടെന്ന് പറയാന്‍ ധൈര്യമുണ്ടോ? സന്ദീപ് വാര്യര്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021