തിരുവനന്തപുരം : തൃക്കാക്കരയിലെ എസ്ഡിപിഐ വോട്ടിനു വേണ്ടി എൽഡിഎഫും യുഡിഎഫും വിലപേശുകയാണ് എന്ന് ബിജെപി. എസ്ഡിപിഐ വോട്ട് വേണ്ടെന്നു പറയാൻ രണ്ട് മുന്നണികളും തയ്യാർ ഉണ്ടോ എന്നും ബിജെപി നേതാവ് സന്ദീപ് വാര്യർ ചോദിച്ചു. ‘തൃക്കാക്കരയിലെ എസ്ഡിപിഐ വോട്ടിനു വേണ്ടി എൽഡിഎഫും യുഡിഎഫും വിലപേശുകയാണ്. പോപ്പുലർ ഫ്രണ്ടിനെതിരായി നടക്കുന്ന അന്വേഷണങ്ങൾ അട്ടിമറിക്കാമെന്ന ഉറപ്പിൽ ആ വോട്ട് എൽഡിഎഫ് സ്വന്തമാക്കാൻ കരാറുറപ്പിച്ചിരിക്കുന്നു . പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതാക്കൾ ഉൾപ്പെടെ ശ്രീനിവാസൻ കൊലക്കേസിലെ ഗൂഢാലോചനയിൽ പങ്കാളികളായിട്ടും അവരെ പ്രതികളാക്കാത്തത് തൃക്കാക്കര ഡീലിന്റെ ഭാഗമാണ്.
എസ്ഡിപിഐ വോട്ട് വേണ്ടെന്ന് പറയില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പറഞ്ഞതും തൃക്കാക്കരയെ മുന്നിൽ കണ്ടാണ് . എസ്ഡി പി ഐ തൃക്കാക്കരയിൽ സ്ഥാനാർത്ഥിയെ നിർത്താത്തതും ഈ ലക്‌ഷ്യം മുൻ നിർത്തിയാണ് . എസ്ഡിപിഐ വോട്ട് തൃക്കാക്കരയിൽ വേണ്ടെന്ന് പറയാൻ എൽഡിഎഫും യുഡിഎഫും തയ്യാറുണ്ടോ?’ ഫേസ്ബുക്ക് കുറിപ്പിലാണ് സന്ദീപ് വാര്യരുടെ ചോദ്യം.