കോഴിക്കോട് : തൃക്കാക്കരയിലെ ഇടതു കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി പിണറായി നടത്തിയ പരാമര്‍ശത്തിനെതിരെ കെ.മുരളീധരന്‍ എം.പി.രംഗത്ത്.തൃക്കാക്കരയിലെ ജനങ്ങള്‍ക്ക് കഴിഞ്ഞ തവണ പറ്റിയ അബദ്ധം തിരുത്താനുള്ള അവസരമാണിതെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആഹ്വാനം. എന്നാല്‍ മുഖ്യമന്ത്രിക്ക് രണ്ടാം വട്ടവും ഭരണം കൊടുത്തതാണ് അബദ്ധം.കേരള ജനതക്ക് ആബദ്ധം തിരുത്താനുള്ള ആദ്യ അവസരമാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്. കഴിഞ്ഞ നിയമസഭ പരാജയത്തോടെ കോൺഗ്രസ് കൂടുതൽ ജാഗ്രതയിലായെന്നും കെ.മുരളീധരന്‍ പറഞ്ഞു.
കെ.വി. തോമസിന് ഇനി ഇഷ്ടമുള്ള നിലപാട് അടുക്കാം. ഇനി സാങ്കേതികത്ത്വം പറഞ്ഞ് ഇതിക്കാം. പാർട്ടി അദ്ദേഹത്തിന് എല്ലാം നൽകി. പാർട്ടി നടപടി അദ്ദേഹം ക്ഷണിച്ച് വരുത്തുകയായിരുന്നു . മാഷ് കാരണം ഒരു വോട്ട് പോലും പോവില്ല.ഒരു പാർട്ടിയിൽ ഇരുന്ന് മറ്റൊരു പാർട്ടിക്കായി പ്രവർത്തിക്കുക അത് ശരിയല്ല. പാർട്ടി പരമാവധി ക്ഷമിച്ചു.നടപടി ഉചിതം. കൃത്യമായ സമയത്ത് തന്നെ നടപടി എടുത്തുഈ തെരഞ്ഞെടുപ്പിൽ കെ.വി. തോമസ് യുഡിഎഫിനായി പ്രവർത്തിച്ചിരുന്നെങ്കിൽ പദവി തിരിച്ചു നൽകുമായിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു