തിരുവനന്തപുരം : പി ടി തോമസിനെക്കുറിച്ചുള്ള പരാമർശത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മാപ്പ് പറയണമെന്ന് കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. പിടി തോമസിന്റെ മരണത്തെ തുടർന്ന് നടക്കുന്ന തെരഞ്ഞടുപ്പിനെ സൗഭാഗ്യമായി കാണണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. പി ടി തോമസ് മരിച്ചിട്ടും അദ്ദേഹത്തെ അവഹേളിക്കുകയാണ് മുഖ്യമന്ത്രി. കെ വി തോമസുമായി മുഖ്യമന്ത്രി കരാർ ഉണ്ടാക്കി. ആ കരാർ പാലിക്കുക മാത്രമാണ് കെ വി തോമസ് ചെയ്തിരിക്കുന്നത്. കോൺഗ്രസ്സ് പ്രവർത്തകരോട് കെ വി തോമസ് കാണിച്ചത് നന്ദികേടാണ് എന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
മുഖ്യമന്ത്രിക്ക് മറുപടിയുമായി തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയും പി ടി തോമസിന്റെ ഭാര്യയുമായ ഉമ തോമസ് രംഗത്തെത്തിയിരുന്നു.