തിരുവനന്തപുരം: ലോ അക്കാദമി ലോ കോളജിൽ എൽഎൽബി പരീക്ഷ എഴുതുന്നതിനിടെ സിഐ റാങ്കിലുള്ള ഉദ്യോഗസ്ഥൻ കോപ്പിയടിച്ചെന്ന് ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട്. പൊലീസ് ട്രെയിനിങ് കോളജ് സീനിയർ ലോ ഇന്‍സ്പെക്ടർ ആദർശ് കോപ്പിയടിച്ചതായി ട്രെയിനിങ് കോളജ് പ്രിന്‍സിപ്പൽ ഡിജിപിക്കു റിപ്പോര്‍ട്ട് നൽകി. ലോ അക്കാദമിയിലെ ഇവനിങ് കോഴ്സ് വിദ്യാർഥിയാണ് ആദർശ്. ആദർശ് ഉൾപ്പെടെ നാലുപേരെയാണു സർവകലാശാല സ്ക്വാഡ് പിടികൂടിയത്.
ലോ അക്കാദമിയും പരീക്ഷാ സ്ക്വാഡും കോപ്പിയടി സ്ഥിരീകരിച്ചെന്നാണു റിപ്പോര്‍ട്ടിൽ പറയുന്നത്. ഇന്‍സ്പെക്ടര്‍ ആദര്‍ശിനെതിരെ ഡിജിപി നടപടിയെടുക്കും. പബ്ലിക് ഇൻറർനാഷനൽ എന്ന പേപ്പറിന്റെ പരീക്ഷയ്ക്കിടെയായിരുന്നു സ്ക്വാഡ് എത്തിയത്. പരീക്ഷ ആരംഭിച്ച് അര മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധനയിൽ വിവിധ ഹാളുകളിൽനിന്നാണ് നാലു പേർ പിടിയിലായത്. കോപ്പിയടിക്കാൻ ഉപയോഗിച്ച ബുക്കും കണ്ടെടുത്തു.