• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തുടർപരിശോധനകളില്ലാത്തത് തിരിച്ചടി ; മീനിലെ രാസവസ്തു കണ്ടെത്താൻ നൽകുമെന്ന് പറഞ്ഞ ‘സ്ട്രിപ്പും’ കാണാനില്ല

by Web Desk 04 - News Kerala 24
May 13, 2022 : 8:15 pm
in Kerala, News
Reading Time: 1 min read
0
A A
0
തുടർപരിശോധനകളില്ലാത്തത് തിരിച്ചടി ;  മീനിലെ രാസവസ്തു കണ്ടെത്താൻ നൽകുമെന്ന് പറഞ്ഞ ‘സ്ട്രിപ്പും’ കാണാനില്ല

തിരുവനന്തപുരം: ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാൻ സാധ്യതയുള്ള പഴകിയതും കേടായതുമായ ഭക്ഷ്യവസ്തുക്കളുടെ പരിശോധനകൾ ഇപ്പോഴും പ്രഹസനം. ഭക്ഷ്യവിഷബാധ പോലുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ മാത്രം ഭക്ഷ്യസുരക്ഷ വിഭാഗം നടത്തുന്ന പരിശോധനകൾ കൊണ്ട് പ്രയോജനമില്ലെന്ന വാദമാണ് ഉയരുന്നത്. ‘ഓപറേഷൻ സാഗർ റാണി’ യുടെ ഭാഗമായി മൂന്നുവർഷം മുമ്പ് കേടായ മത്സ്യം പരിശോധിക്കാൻ രണ്ടു രൂപക്ക് പൊതുജനങ്ങൾക്ക് ‘സ്ട്രിപ്’ നൽകുമെന്ന് പറഞ്ഞതും പാഴ്വാക്കായി.

ഭക്ഷ്യസുരക്ഷ വിഭാഗത്തിന്‍റെ നേതൃത്വത്തിൽ ഹോട്ടലുകൾ, വ്യാപാര സ്ഥാപനങ്ങൾ, മാർക്കറ്റുകൾ, ചെക്പോസ്റ്റുകൾ തുടങ്ങിയവ കേന്ദ്രീകരിച്ച് നടത്തേണ്ട തുടർപരിശോധനകൾ ഇപ്പോൾ ഒരിടത്തും കാര്യക്ഷമമല്ല. അയൽ സംസ്ഥാനങ്ങളിൽനിന്ന് രാസവസ്തുക്കൾ കലർന്ന മത്സ്യം കേരളത്തിലേക്കെത്തുന്നെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് 2018-19ൽ ‘ഓപറേഷൻ സാഗർ റാണി’ എന്ന പേരിൽ ഭക്ഷ്യസുരക്ഷ വിഭാഗം പരിശോധന കർശനമാക്കിയത്. മാർക്കറ്റുകൾ, ചെക്പോസ്റ്റുകൾ, ഐസ് പ്ലാന്‍റുകൾ തുടങ്ങിയവ കേന്ദ്രീകരിച്ചായിരുന്നു പ്രധാന പരിശോധന. എന്നാൽ, അതെല്ലാം പിന്നീട് നിലച്ചു. അപ്പോഴാണ് കൊച്ചിയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഫ്റ്റ്) വികസിപ്പിച്ച ‘സ്ട്രിപ്’ മത്സ്യത്തിന്‍റെ ഗുണമേന്മ പരിശോധിക്കാൻ കൊണ്ടുവന്നത്.

അതും വേണ്ടപോലെ മുന്നോട്ട് പോയില്ല. പരിശോധനകൾ നിലച്ചതോടെ കേടായതും രാസവസ്തുക്കൾ കലർന്നതുമായ മത്സ്യങ്ങൾ വ്യാപകമായി കേരളത്തിലെത്തുന്ന സ്ഥിതിയുണ്ടായി. ഇപ്പോൾ ‘നല്ല ഭക്ഷണം നാടിന്‍റെ അവകാശം’ ‘ഓപറേഷൻ മത്സ്യ’ ‘ഓപറേഷന്‍ ജാഗറി’ എന്നീ കാമ്പയിനുകളാണ് നടന്നുവരുന്നത്. നല്ല ഭക്ഷണം നാടിന്‍റെ അവകാശം എന്നതിന്‍റെ ഭാഗമായി കഴിഞ്ഞ 10 ദിവസങ്ങളിലായി 2373 പരിശോധനകളാണ് നടത്തിയത്. ഓപറേഷൻ മത്സ്യയുടെ ഭാഗമായി ഇതുവരെ 6361 കിലോഗ്രാം പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യം നശിപ്പിച്ചു.

ഓപറേഷന്‍ ജാഗറിയുടെ ഭാഗമായി ശർക്കരയാണ് പരിശോധിച്ചത്. ഗുരുതര ക്രമക്കേട് കണ്ടെത്തിയ സ്ഥാപനങ്ങൾ അടച്ചുപൂട്ടുമെന്നാണ് പറയുന്നത്. ശാശ്വതമായ അടച്ചുപൂട്ടൽ ഇല്ലെന്നതാണ് യാഥാർഥ്യം. പൂട്ടുന്ന സ്ഥാപനങ്ങൾക്കെല്ലാം നോട്ടീസ് നൽകി തിരുത്തലാണ് നിർദേശിക്കുന്നത്. ദിവസങ്ങൾ കഴിയുമ്പോൾ പരിശോധനകൾ നിലക്കുന്നതോടെ ഈ സ്ഥാപനങ്ങളെല്ലാം പഴയപടിയാകുകയാണ് പതിവ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അഭിഭാഷകന്‍റെ ആത്മഹത്യ: മനുഷ്യാവകാശ കമീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു

Next Post

എസ്.ബി.ഐയുടെ നാലാംപാദ അറ്റാദായത്തിൽ 41 ശതമാനം വർധന

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
എസ്.ബി.ഐയുടെ നാലാംപാദ അറ്റാദായത്തിൽ 41 ശതമാനം വർധന

എസ്.ബി.ഐയുടെ നാലാംപാദ അറ്റാദായത്തിൽ 41 ശതമാനം വർധന

16കാരിക്ക് ബലപ്രയോഗത്തിലൂടെ ഗർഭഛിദ്രത്തിനുള്ള ഗുളിക നൽകി; പിതാവടക്കം മൂന്നുപേർ അറസ്റ്റിൽ

16കാരിക്ക് ബലപ്രയോഗത്തിലൂടെ ഗർഭഛിദ്രത്തിനുള്ള ഗുളിക നൽകി; പിതാവടക്കം മൂന്നുപേർ അറസ്റ്റിൽ

കശ്‌മീര്‍ റിക്രൂട്ട്മെന്റ് കേസ്: തടിയന്റവിട നസീറിന്റെ കൂട്ടാളി എന്‍ഐഎ കസ്റ്റഡിയില്‍

കശ്‌മീര്‍ റിക്രൂട്ട്മെന്റ് കേസ്: തടിയന്റവിട നസീറിന്റെ കൂട്ടാളി എന്‍ഐഎ കസ്റ്റഡിയില്‍

തൃശ്ശൂര്‍ പൂരം വെടിക്കെട്ട് നാളെ വൈകിട്ട്

തൃശ്ശൂര്‍ പൂരം വെടിക്കെട്ട് നാളെ വൈകിട്ട്

‘ഷഹാനയുടെ ദേഹത്ത് ചെറിയ മുറിവുകള്‍, മര്‍ദ്ദനമേറ്റതാണോയെന്ന് പരിശോധിക്കും’, ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

'ഷഹാനയുടെ ദേഹത്ത് ചെറിയ മുറിവുകള്‍, മര്‍ദ്ദനമേറ്റതാണോയെന്ന് പരിശോധിക്കും', ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021