മൂന്നാർ: സഹപാഠിയെ വെട്ടിയശേഷം പ്ലസ് ടു വിദ്യാർഥി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ ഇരുവരും അപകടനില തരണംചെയ്തു. രണ്ടുപേരും ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.
വ്യാഴാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. കഴുത്തിലും കൈയിലും പരിക്കേറ്റ പെണ്‍കുട്ടി കോയമ്പത്തൂരിലെ ആശുപത്രിയിലാണ്. മുറിവില്‍ തുന്നലുകള്‍ ഉണ്ടെങ്കിലും സ്ഥിതി ഗുരുതരമല്ല. പെണ്‍കുട്ടിയെ വെട്ടിയശേഷം കത്തികൊണ്ട് കഴുത്തും കൈത്തണ്ടയും സ്വയം മുറിച്ച വിദ്യാർഥി കോലഞ്ചേരി ആശുപത്രിയിലാണുള്ളത്. കഴുത്തിലെ മുറിവ് ഗുരുതരമാണെങ്കിലും അടിയന്തര ശസ്ത്രക്രിയ കഴിഞ്ഞതോടെ അപകടനില തരണംചെയ്തു. മുറിവിലൂടെ രക്തം വാര്‍ന്നുപോയത് സ്ഥിതി വഷളാക്കിയിരുന്നു.
കഴിഞ്ഞ ദിവസം മൂന്നാര്‍ ലക്ഷ്മി എസ്റ്റേറ്റ് സെവന്‍മല നാഗര്‍മുടി ഡിവിഷന്‍ സ്വദേശിയായ പെണ്‍കുട്ടിയെയാണ് വിദ്യാർഥി ആക്രമിച്ചത്. രണ്ടുവര്‍ഷമായി പ്രണയത്തിലായിരുന്നു ഇവര്‍. പെണ്‍കുട്ടി തന്നില്‍നിന്ന് അകലുന്നുവെന്ന സംശയമാണ് സംഭവത്തിലേക്ക് നയിച്ചത്. സ്‌കൂള്‍ ബസില്‍ വീടിനുസമീപം ഇറങ്ങിയ വിദ്യാർഥിനിയെ കൂട്ടിക്കൊണ്ടുപോയി സംസാരിച്ചു നില്‍ക്കുന്നതിനിടെ കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു.