തൃശൂർ: മഴ തോരാത്തതിനാൽ തൃശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റി. കനത്ത മഴയെ തുടർന്ന് തൃശൂരിൽ യെലോ അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. ശനിയാഴ്ച വൈകിട്ട് 6.30നു വെടിക്കെട്ടു നടത്താനാണു നിശ്ചയിച്ചിരുന്നത്.
നിലവിലെ മഴ സാഹചര്യം പൂർണമായി മാറിയ ശേഷം മാത്രം വെടിക്കെട്ട് നടത്താമെന്നാണ് ഇപ്പോഴത്തെ ധാരണ. മേയ് 11ന് പുലർച്ചെയാണ് വെടിക്കെട്ട് നടക്കാനിരുന്നത്. മഴയെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. മുൻപ് കണ്ടിട്ടില്ലാത്തത്ര ജനത്തിരക്കാണ് ഈ കൊല്ലം പുരത്തിന് അനുഭവപ്പെട്ടത്.