• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കെ ഫോൺ 61.38 ശതമാനം പൂർത്തിയായി ; ഗാർഹിക കണക്ഷനുകൾക്കുള്ള നടപടികൾ ദ്രുതഗതിയിൽ

by Web Desk 04 - News Kerala 24
May 14, 2022 : 8:17 pm
in Kerala, News
Reading Time: 1 min read
0
A A
0
കെ ഫോൺ 61.38 ശതമാനം പൂർത്തിയായി ; ഗാർഹിക കണക്ഷനുകൾക്കുള്ള നടപടികൾ ദ്രുതഗതിയിൽ

തിരുനന്തപുരം: കോവിഡ് മൂലമുണ്ടായ പ്രതിബന്ധങ്ങളെ മറികടന്ന് കേരളത്തിന്റെ കെ ഫോൺ പദ്ധതി യാഥാർഥ്യമാവുകയാണ്. എന്താണ് ഈ സർക്കാർ ചെയ്തത് എന്ന ചോദ്യത്തിനുള്ള കൃത്യമായ ഉത്തരങ്ങളിലൊന്നാണ് കെ ഫോണിന്റെ പുരോഗതി. ഗാർഹിക ഉപഭോക്താക്കൾക്ക് കെ – ഫോൺ കണക്ഷൻ ലഭ്യമാക്കാനുള്ള നടപടികൾ അതിവേഗം പുരോഗമിക്കുന്നു. സൗജന്യ കണക്ഷനുകൾക്ക് അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തുകയും അവ നൽകുന്നതിനാവശ്യമായ ടെൻഡർ നടപടികൾ ആരംഭിക്കുകയും ചെയ്‌തു. സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകളിലും കെ – ഫോൺ നെറ്റ്വർക്ക് നൽകും.

സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും അതിവേഗ ഇൻ്റർനെറ്റ് ലഭ്യമാക്കാനുള്ളതാണ് കെ – ഫോൺ എന്ന ബൃഹദ് പദ്ധതി. ദാരിദ്ര്യരേഖയ്‌ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് സൗജന്യമായും അല്ലാത്തവർക്ക് കുറഞ്ഞ നിരക്കിലും ഗുണമേന്മയുള്ള ഇൻ്റർനെറ്റ് സേവനം ഉറപ്പു വരുത്തുകയാണ് ലക്ഷ്യം. പ്രളയങ്ങളും മഹാമാരികളും ഉൾപ്പെടെ നിരവധി വെല്ലുവിളികൾ ഉണ്ടായിട്ടും കെ – ഫോൺ പോലെയുള്ള ഒരു വൻകിട പദ്ധതി മികച്ച രീതിയിൽ പുരോഗമിക്കുന്നു എന്നത് അഭിമാനകരമാണ്.

✳ 2022 ഏപ്രിൽ 28 വരെയുള്ള കണക്കുകൾ പ്രകാരം കെ ഫോൺ പദ്ധതിയുടെ 61.38% പ്രവൃത്തിയും പൂർത്തീകരിക്കാൻ കഴിഞ്ഞു.
✳ 8551 കി.മീ വരുന്ന ബാക്ബോൺ നെറ്റ്വർക്കിൽ 5333 കി.മീ പൂർത്തിയായി.
✳ ആക്സസ് നെറ്റ്വർക്കിന്റെ പ്രവൃത്തി 26410 കി.മീ വിഭാവനം ചെയ്തതിൽ 14133 കി.മീ പൂർത്തീകരിച്ചു.
✳ 30000 എൻ്റ് ഓഫീസുകളിൽ 17891 എണ്ണം പൂർത്തിയായി.
✳ 376 പോയിൻ്റ് ഓഫ് പ്രസൻസ് നോഡുകളിൽ (PoP) 118 എണ്ണം പൂർത്തീകരിച്ചു.
✳ നെറ്റ്വർക്ക് ഓപ്പറേഷൻ സെൻ്ററിൻ്റെ നിർമ്മാണം പൂർണ്ണമായും കഴിഞ്ഞു.
✳ ആദ്യഘട്ടത്തിൽ ഓരോ നിയോജക മണ്ഡലത്തിലും 100 ബി.പി.എൽ കുടുംബങ്ങൾക്ക് കണക്ഷൻ.
✳ സെക്കൻ്റിൽ 10 മുതൽ 15 എംബി വരെ വേഗത്തിൽ ഒരു ദിവസം 1.5 ജിബി ഡാറ്റ സൗജന്യമായി നൽകും.

52,000 കിലോമീറ്റർ ദൈർഘ്യമുള്ള ഒപ്‌റ്റിക്കൽ ഫൈബർ ശൃംഖല ആവശ്യമായ കെ-ഫോൺ പദ്ധതിയുടെ മുതൽമുടക്ക് 1531 കോടി രൂപയാണ്. തൃക്കാക്കര മണ്ഡലത്തിലെ കാക്കനാട്‌ ഇൻഫോ പാർക്കിലാണ്‌ കെ ഫോൺ ശൃംഖലയുടെ നെറ്റ്‌വർക്ക്‌ ഓപ്പറേഷൻ സെന്റർ (എൻഒസി) സ്ഥാപിച്ചിരിക്കുന്നത്. കെ – ഫോൺ പദ്ധതി പൂർത്തിയാകുന്നതോടെ സാമ്പത്തികമായ വേർതിരിവുകൾ മറികടന്ന് ഇൻ്റർനെറ്റ് സേവനം എല്ലാ കുടുംബങ്ങൾക്കും നൽകാൻ സാധിക്കും. വിദ്യാഭ്യാസത്തിലും ജീവിതസൗകര്യത്തിലും തൊഴിൽ മേഖലയിലും സർവ്വോപരി നാടിൻ്റെ പുരോഗതിയിലും വലിയ മുന്നേറ്റം സൃഷ്‌ടിക്കാൻ കെ-ഫോണിനു കഴിയുമെന്നത് സുനിശ്ചിതമാണ്.

കേരളത്തെ ഒന്നാമതെത്തിക്കുന്ന പല പദ്ധതികളിൽ തിളങ്ങുന്ന ഒന്നായി കെ ഫോൺ മാറാൻ പോവുകയാണ്. എല്ലാ മേഖലകളിലും ഇന്റർനെറ്റ് ബന്ധം ഉള്ള നാടായി നമ്മുടെ സംസ്ഥാനം മാറുമ്പോൾ ഇടതുപക്ഷ ജനാധിപത്യ മുന്നണി വിഭാവനം ചെയ്യുന്ന സർവ്വതല സ്പർശിയായ സമഗ്ര വികസനം എന്ന മഹത്തായ ലക്ഷ്യത്തിലേക്കുള്ള ഒരു സുപ്രധാന നാഴികക്കല്ലാണ് പിന്നിടുക.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘എന്‍റെ മി ടൂ പത്ത് പന്ത്രണ്ട് വര്‍ഷം മുന്‍പെയാ’; ധ്യാന്‍ ശ്രീനിവാസന്‍റെ അഭിമുഖത്തില്‍ വിമര്‍ശനം

Next Post

എസ്.ബി.ഐയിൽ നിന്ന് 2.8 കിലോ സ്വർണ്ണം മോഷണം പോയി; കരാർ ജീവനക്കാരൻ അറസ്റ്റിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
എസ്.ബി.ഐയിൽ നിന്ന് 2.8 കിലോ സ്വർണ്ണം മോഷണം പോയി; കരാർ ജീവനക്കാരൻ അറസ്റ്റിൽ

എസ്.ബി.ഐയിൽ നിന്ന് 2.8 കിലോ സ്വർണ്ണം മോഷണം പോയി; കരാർ ജീവനക്കാരൻ അറസ്റ്റിൽ

ആറു വയസ്സുകാരി പിക് അപ് കയറി മരിച്ചു; നാട്ടുകാർ വാഹനം കത്തിച്ചു; ഡ്രൈവറെ തീയിലേക്ക് എറിഞ്ഞുകൊന്നു

ആറു വയസ്സുകാരി പിക് അപ് കയറി മരിച്ചു; നാട്ടുകാർ വാഹനം കത്തിച്ചു; ഡ്രൈവറെ തീയിലേക്ക് എറിഞ്ഞുകൊന്നു

വനം വാച്ചര്‍ രാജനെ കണ്ടെത്താന്‍ തമിഴ്നാട് ക്യൂ ബ്രാഞ്ചിന്റെ സഹായം തേടും: മന്ത്രി

വനം വാച്ചര്‍ രാജനെ കണ്ടെത്താന്‍ തമിഴ്നാട് ക്യൂ ബ്രാഞ്ചിന്റെ സഹായം തേടും: മന്ത്രി

ദമ്പതികൾക്കും മകൾക്കും പൊള്ളലേറ്റ സംഭവം:  മകൾക്കു പിന്നാലെ അമ്മയും മരിച്ചു

ദമ്പതികൾക്കും മകൾക്കും പൊള്ളലേറ്റ സംഭവം: മകൾക്കു പിന്നാലെ അമ്മയും മരിച്ചു

മഴ : അടിയന്തര സാഹചര്യം നേരിടാൻ തയ്യാറായിരിക്കണം , പൊലീസിന് ജാഗ്രതാ നിർദ്ദേശം നൽകി ഡിജിപി

മഴ : അടിയന്തര സാഹചര്യം നേരിടാൻ തയ്യാറായിരിക്കണം , പൊലീസിന് ജാഗ്രതാ നിർദ്ദേശം നൽകി ഡിജിപി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021