കൊല്ലം : പിറവന്തൂരിൽ അമ്മയെ മര്‍ദ്ദിക്കുന്നത് തടയാൻ ചെന്ന പത്താം ക്ലാസ്സുകാരിക്ക് അച്ഛന്റെ വെട്ടേറ്റ് കൈക്ക് പരിക്ക്. പെൺകുട്ടി പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെ കുറിച്ച് പുനലൂര്‍ ഡി വൈ എസ്സ് പി അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം രാത്രി പത്തര മണിയോടെയാണ് സംഭവം മദ്യപിച്ച് എത്തിയ വിമുക്തഭടന് കൂടി ആയ ബിജു ഭാര്യ വിദ്യയെ മര്‍ദ്ദിക്കാന്‍ തുടങ്ങി. ഇത് കണ്ട് നിന്ന മകള്‍ തടസ്സം പിടിക്കാന്‍ എത്തിപ്പോഴാണ് പെൺകുട്ടിയുടെ ഇടത് കൈപ്പത്തിയില്‍ വെട്ട് കൊണ്ടത്. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്കി കൈയ്യില്‍ തുന്നലുകള്‍ ഉണ്ട്.
തന്നെയും കുട്ടികളെയും ബിജുനിരന്തരം മര്‍ദ്ദിക്കുമെന്ന് വിദ്യ പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു. ബിജുവിന്റെ ശല്യം കാരണം കുടുംബം ഇപ്പോള്‍ ആത്മഹത്യയുടെ ലാണെന്നും ദിവ്യ പറയുന്നു. ഭര്യയെയും മകളെയും മര്‍ദ്ദിച്ച ശേഷം ബിജു ഒളിവില്‍ പോയി. ബിജു ഉപദ്രവിക്കുന്നു എന്ന് കാണിച്ച് നേരത്തെ പത്തനാപുരം പോലീസല് പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലന്നും പുനലൂര്‍ ഡി വൈ എസ്സ് പിക്ക് നല്കിയ പരാതിയില്‍ പറയുന്നു. കുട്ടി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഉടന്‍ കേസ്സെടുക്കണമെന്ന് ബാലാവകാശ കമ്മിഷന് കകോട്ടാരക്കര റൂറല്‍ എസ്സ് പിക്ക് നിര്ഡദ്ദേശം നല്കിയിടുണ്ട്.