• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വയനാട്ടില്‍ അഭിഭാഷകന്‍റെ ആത്മഹത്യ ; പോലീസിനെതിരെ ബന്ധുക്കള്‍ ; എസ്ഐ അതിക്രമം കാണിച്ചെന്ന് ആരോപണം

by Web Desk 01 - News Kerala 24
May 15, 2022 : 10:47 am
in Kerala, News
Reading Time: 1 min read
0
A A
0
വയനാട്ടില്‍ അഭിഭാഷകന്‍റെ ആത്മഹത്യ ; പോലീസിനെതിരെ ബന്ധുക്കള്‍ ; എസ്ഐ അതിക്രമം കാണിച്ചെന്ന് ആരോപണം

പുല്‍പ്പള്ളി : വയനാട് ഇരുളത്ത് അഭിഭാഷകൻ ആത്മഹത്യ ചെയ്യാനിടയായ ജപ്തി നടപടിയിൽ പോലീസ് അതിക്രമം കാണിച്ചെന്ന് മരിച്ച ടോമിയുടെ ബന്ധുക്കൾ. കേണിച്ചിറ എസ്.ഐ വീടിന്റെ ഗേറ്റ് ചവിട്ടിപ്പൊളിക്കുകയും ജനൽ തകർക്കുകയും ചെയ്തെന്നാണ് കുടുംബത്തിന്‍റെ പരാതി . വീടും സ്ഥലവും വിറ്റ് വായ്പ തിരിച്ചടയ്ക്കാമെന്ന് പറഞ്ഞിട്ടും ബാങ്കിലെ ചില ഉദ്യോഗസ്ഥർ മാനസികമായി പീഡിപ്പിച്ചെന്നും ആരോപണമുണ്ട്. കഴിഞ്ഞ പന്ത്രണ്ടാം തീയതിയാണ് മുൻ അസി. പബ്ലിക് പ്രോസിക്യൂട്ടർ ഇരുളം മുണ്ടാട്ട് ചുണ്ടയിൽ ടോമിയെ വീട്ടിനുളളിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

പുൽപ്പള്ളി സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്ന് 10 വർഷം മുമ്പ് 12 ലക്ഷത്തോളം രൂപ ടോമി വായ്പ എടുത്തിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പണം തിരിച്ചടക്കാനായില്ല. പലിശയും പിഴ പലിശയും അടക്കം 30 ലക്ഷത്തോളം രൂപ തിരിച്ചടക്കണമായിരുന്നു. ലോൺ അടവ് മുടങ്ങിയതിനാൽ കഴിഞ്ഞ ബുധനാഴ്ച്ച വീടും പുരയിടവും ജപ്തി ചെയ്യാൻ കോടതി ഉത്തരവ് പ്രകാരം ബാങ്ക് ഉദ്യോഗസ്ഥർ പോലീസ് സംരക്ഷണത്തോടെ വീട്ടിൽ എത്തിയിരുന്നു. ഇതിന്‍റെ മനോവിഷമത്തിലാണ് ടോമി ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ജപ്തി ഏതു വിധേനയും നടപ്പിലാക്കാൻ ബാങ്ക് ഉദ്യോഗസ്ഥരേക്കാൾ തിടുക്കം പോലീസിനായിരുന്നുവെന്നാണ് ടോമിയുടെ ബന്ധുക്കളുടെ പരാതി. ബാങ്ക് ഉദ്യോഗസ്ഥർക്കൊപ്പം എത്തി ഗേറ്റും വാതിലുകളും ജനലും ചവിട്ടിപ്പൊളിക്കാൻ നേതൃത്വം നൽകിയത് കേണിച്ചിറ എസ്.ഐ റോയിയാണെന്നാണ് ടോമിയുടെ സഹോദരൻ കുര്യൻ ആരോപിച്ചു.

കേണിച്ചിറ എസ്.ഐക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി സിപിഎം ഉൾപ്പടെയുള്ള വിവിധ രാഷ്ട്രീയപാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്. മാനുഷിക പരിഗണനപോലും ഉദ്യോഗസ്ഥരിൽ നിന്നുണ്ടായില്ലെന്ന് ടോമിയുടെ ഭാര്യ പുഷ്പ കുറ്റപ്പെടുത്തി. എന്നാൽ നിയമവിരുദ്ധമായി യാതൊന്നും ചെയ്തില്ലെന്നാണ് സൗത്ത് ഇന്ത്യൻ ബാങ്കിന്റെയും പോലീസിന്‍റെയും നിലപാട്. കോടതി ഉത്തരവ് പ്രകാരമാണ് ജപ്തി നടപടിയിലേക്ക് നീങ്ങിയതെന്നുമാണ് ബാങ്കിന്‍റെ ന്യായീകരണം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ന്യൂയോർക്കിൽ സൂപ്പർ മാർക്കറ്റിൽ വെടിവെയ്പ് ; 10 പേർ കൊല്ലപ്പെട്ടു

Next Post

മഴയില്‍ വീടുകള്‍ തകര്‍ന്നു ; താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മഴയില്‍ വീടുകള്‍ തകര്‍ന്നു ; താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട്

മഴയില്‍ വീടുകള്‍ തകര്‍ന്നു ; താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട്

ട്വന്റി 20 അനുഭാവികളോട് വോട്ടഭ്യർത്ഥിച്ച് എൽഡിഎഫ് ; തൃക്കാക്കരയിൽ ചരിത്രം സൃഷ്‌ടിക്കുമെന്ന് മന്ത്രി പി രാജീവ്

ട്വന്റി 20 അനുഭാവികളോട് വോട്ടഭ്യർത്ഥിച്ച് എൽഡിഎഫ് ; തൃക്കാക്കരയിൽ ചരിത്രം സൃഷ്‌ടിക്കുമെന്ന് മന്ത്രി പി രാജീവ്

ബെവ്‌കോയിലെ അനധികൃത നിയമനം; കാസര്‍കോഡ് വെയര്‍ഹൗസില്‍ 20 സിപിഎം പ്രവര്‍ത്തകരെ സ്ഥിരപ്പെടുത്തി

ബെവ്‌കോയിലെ അനധികൃത നിയമനം; കാസര്‍കോഡ് വെയര്‍ഹൗസില്‍ 20 സിപിഎം പ്രവര്‍ത്തകരെ സ്ഥിരപ്പെടുത്തി

വീണാ ജോർജ് – ചിറ്റയം ​ഗോപകുമാർ തർക്കം ; മറനീക്കി സിപിഐഎം-സിപിഐ പോര്

വീണാ ജോർജ് – ചിറ്റയം ​ഗോപകുമാർ തർക്കം ; മറനീക്കി സിപിഐഎം-സിപിഐ പോര്

മന്ത്രിയായിരിക്കേ ബോൾഗാട്ടി പാലസ് വിൽക്കാൻ കെ വി തോമസ് കരാറുണ്ടാക്കി ; ആരോപണവുമായി ചെറിയാൻ ഫിലിപ്പ്

മന്ത്രിയായിരിക്കേ ബോൾഗാട്ടി പാലസ് വിൽക്കാൻ കെ വി തോമസ് കരാറുണ്ടാക്കി ; ആരോപണവുമായി ചെറിയാൻ ഫിലിപ്പ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021