കൊൽക്കത്ത: ബംഗാളി നടി പല്ലവി ദേയെ (21) മരിച്ച നിലയിലയിൽ കണ്ടെത്തി. കൊൽക്കത്തയിലുള്ള ഫ്ലാറ്റിൽ ഫാനിൽ തൂങ്ങിയ നിലയിലാണ് പല്ലവിയെ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം.
പല്ലവിയുടെ പോസ്റ്റമോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണെന്നും പൊലീസ് അന്വേഷണം ആരംഭിച്ചുവെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. താരത്തിന്റെ മരണവാർത്ത സഹപ്രവർത്തകരെയും ആരാധകരെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. മോന് മാനേ നാ എന്ന സീരിയലിലൂടെയാണ് പല്ലവി പ്രേക്ഷക ശ്രദ്ധനേടുന്നത്. രണ്ട് ദിവസം മുമ്പ് വരെ പല്ലവി ഷൂട്ടിങ്ങിന് എത്തിയിരുന്നു. സന്തോഷവതിയായാണ് കാണപ്പെട്ടതെന്നും എന്തെങ്കിലും പ്രശ്നങ്ങളുള്ളതായി തോന്നിയില്ലെന്നാണ് സഹപ്രവര്‍ത്തകർ പറയുന്നു.