വിതുര: മുട്ടുവേദനയും ശബ്ദമില്ലായ്മയും അടക്കമുള്ള രോഗങ്ങൾക്ക് മൂത്രചികിത്സയിലൂടെ പരിഹാരം കണ്ടെത്തിയതായി നടൻ കൊല്ലം തുളസി. എട്ടുമാസമായി മൂത്രം കുടിക്കൽ ശീലമാക്കിയതോടെ അത്ഭുതകരമായ മാറ്റം ഉണ്ടായതായും ദിവസവും 200 മില്ലി ലിറ്ററോളം മൂത്രം കുടിക്കാറുണ്ടെന്നും അദ്ദേഹം ചാനൽ അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ, ഇത് ശുദ്ധ അസംബന്ധമാണെന്നും മലവും മൂത്രവും ശരീരം പുറന്തള്ളുന്ന മാലിന്യങ്ങളാണെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടി.വാട്ടർ ഓഫ് ലൈഫ് കേരള വിതുരയിൽ സംഘടിപ്പിച്ച ദേശീയ മൂത്ര ചികിത്സാ സമ്മേളനത്തോടനുബന്ധിച്ച്, ചാനലിൽ നടത്തിയ ചർച്ചയിലാണ് യൂറിന്‍ തെറാപ്പിയെ അനുകൂലിച്ചും പ്രതികൂലിച്ചും വാദമുഖങ്ങൾ ഉയർന്നത്.