തിരുവനന്തപുരം : ആരോഗ്യമന്ത്രി വീണ ജോർജും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും തമ്മിലുള്ള പരസ്യപ്പോര് ഇടതുമുന്നണി ചർച്ച ചെയ്തു പരിഹരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വീണം – ചിറ്റയം പോര് സിപിഎം – സിപിഐ ജില്ലാ നേതൃത്വം തമ്മിലുള്ള ഉരസലിലേക്ക് കൂടി വഴി മാറുന്ന സാഹചര്യത്തിലാണ് കാനം നിലപാട് വ്യക്തമാക്കിയത്. ഇക്കാര്യത്തിൽ പരസ്യ പ്രതികരണത്തിന് ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ട്വൻ്റി ട്വൻ്റിയോടൊപ്പം കൈ കോർത്തു കൊണ്ട് ആം ആദ്മി അധ്യക്ഷൻ അരവിന്ദ് കെജ്രിവാൾ ഇന്നലെ പ്രഖ്യാപിച്ച നാലാം മുന്നണി ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമായി ഒതുങ്ങുമെന്ന് പറഞ്ഞ കാനം കെജ്രിവാൾ കേരള രാഷ്ട്രീയത്തെ ചെറുതായി കാണരുതെന്നും കൂട്ടിച്ചേർത്തു.