• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ലൈഫ് ഭവന പദ്ധതി: 20808 വീടുകളുടെ താക്കോൽ ദാനം നാളെ മുഖ്യമന്ത്രി നിർവഹിക്കും

by Web Desk 04 - News Kerala 24
May 16, 2022 : 5:41 pm
in Kerala, News
Reading Time: 1 min read
0
A A
0
ലൈഫ് ഭവന പദ്ധതി: 20808 വീടുകളുടെ താക്കോൽ ദാനം നാളെ മുഖ്യമന്ത്രി നിർവഹിക്കും

തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതി പ്രകാരം നിർമ്മിച്ച 20808 വീടുകളുടെ താക്കോൽ കൈമാറ്റത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മെയ് 17ന് വൈകുന്നേരം നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിക്കും. തിരുവനന്തപുരം കഠിനംകുളം പഞ്ചായത്തിലെ 16-ാം വാർഡിൽ അമീറുദീന്റെയും ഐഷാ ബീവിയുടെയും വീടിന്റെ ഗൃഹപ്രവേശത്തിൽ മുഖ്യമന്ത്രിയും മന്ത്രി എം വി ഗോവിന്ദനും പങ്കെടുക്കും.

ചടങ്ങിൽ വി ശശി എംഎൽഎ, നവകേരള കർമ്മ പദ്ധതി- 2 കോ കോർഡിനേറ്റർ ടി എൻ സീമ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഡി സുരേഷ് കുമാർ, കളക്ടർ നവജ്യോത് ഖോസ ഐഎഎസ്, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ് ടി ആർ, കഠിനംകുളം പഞ്ചായത്ത് പ്രസിഡന്റ് അജിതാ അനി, ജില്ലാ പഞ്ചായത്ത് അംഗം ഉനൈസാ അൻസാരി, ബ്ലോക്ക് പഞ്ചായത്ത് അംഗം ജെഫോഴ്‌സൺ, പഞ്ചായത്ത് അംഗം റീത്ത നിക്‌സൺ എന്നിവർ പങ്കെടുക്കും.

അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഐഎഎസ് സ്വാഗതവും ലൈഫ് മിഷൻ സിഇഒ പി ബി നൂഹ് നന്ദിയും രേഖപ്പെടുത്തും. ഇതേസമയം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പൂർത്തിയായ മറ്റ് ലൈഫ് ഭവനങ്ങളുടെ താക്കോൽ ദാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടത്തും.

ഒന്നാം വാർഷികത്തിന്റെ ഭാഗമായ നൂറ് ദിന പരിപാടിയിൽ 20,000 വീടുകൾ പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ 20,808 വീടുകളാണ് പൂർത്തീകരിച്ച് കൈമാറുന്നത്. ഒന്നാം നൂറുദിന പരിപാടിയുടെ ഭാഗമായി 12,067 വീടുകൾ നേരത്തെ കൈമാറിയിരുന്നു. ലൈഫ് പദ്ധതിയിൽ ഇതുവരെ ആകെ 2,95,006 വീടുകൾ പൂർത്തീകരിച്ച് താമസം ആരംഭിച്ചിട്ടുണ്ട്.

34,374 വീടുകളുടെയും 27 ഭവന സമുച്ചയങ്ങളുടെയും നിർമ്മാണം അവസാന ഘട്ടത്തിലാണെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. പാർശ്വ വത്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ പ്രത്യേകം പരിഗണിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കയറിക്കിടക്കാൻ അടച്ചുറപ്പുള്ള ഒരു വീടെന്ന സ്വപ്‌നം സഫലമായ പതിനായിരങ്ങളുടെ സന്തോഷമാണ് സർക്കാരിന് മുന്നോട്ടുപോകാനുള്ള കരുത്തെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മഴക്കാലത്ത് പക‍ര്‍ച്ചവ്യാധി വ്യാപനത്തിന് സാധ്യതയെന്ന് ആരോഗ്യമന്ത്രി: ഡെങ്കിപ്പനി, എലിപ്പനി കേസുകൾ കൂടുന്നു

Next Post

സ്റ്റേജ് ക്യാരിയേജുകളുടെ നികുതി ജൂണ്‍ 30 വരെ നീട്ടി: മന്ത്രി ആന്റണി രാജു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സ്റ്റേജ് ക്യാരിയേജുകളുടെ നികുതി ജൂണ്‍ 30 വരെ നീട്ടി: മന്ത്രി ആന്റണി രാജു

സ്റ്റേജ് ക്യാരിയേജുകളുടെ നികുതി ജൂണ്‍ 30 വരെ നീട്ടി: മന്ത്രി ആന്റണി രാജു

കല്ലാങ്കുഴി ഇരട്ടക്കൊലപാതകം: 25 പ്രതികള്‍ക്ക് ജീവപര്യന്തം; എല്ലാവരും ലീഗ് നേതാക്കളും പ്രവര്‍ത്തകരും

കല്ലാങ്കുഴി ഇരട്ടക്കൊലപാതകം: 25 പ്രതികള്‍ക്ക് ജീവപര്യന്തം; എല്ലാവരും ലീഗ് നേതാക്കളും പ്രവര്‍ത്തകരും

ഗ്യാൻ വാപി മസ്ജിദ് സമുച്ചയത്തിലെ ഒരു ഭാഗം അടച്ചിടാൻ കോടതി ഉത്തരവ്

ഗ്യാൻ വാപി മസ്ജിദ് സമുച്ചയത്തിലെ ഒരു ഭാഗം അടച്ചിടാൻ കോടതി ഉത്തരവ്

യുഎഇയില്‍ 319 പേര്‍ക്ക് കൂടി കൊവിഡ്, പുതിയ മരണങ്ങളില്ല

യുഎഇയില്‍ 319 പേര്‍ക്ക് കൂടി കൊവിഡ്, പുതിയ മരണങ്ങളില്ല

മഴക്കാലത്ത് പക‍ര്‍ച്ചവ്യാധി വ്യാപനത്തിന് സാധ്യതയെന്ന് ആരോഗ്യമന്ത്രി: ഡെങ്കിപ്പനി, എലിപ്പനി കേസുകൾ കൂടുന്നു

'ഒരുപാട് ഉത്തരവാദിത്വങ്ങളുണ്ട്,' ചിറ്റയത്തോട് പ്രതികരിക്കാതെ മന്ത്രി വീണ ജോർജ്ജ്; കെജ്രിവാളിന് മറുപടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021