• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പൂമ്പുഹാറിൽ മത്സ്യത്തൊഴിലാളികളെ ഊരുവിലക്കിയെന്ന് പരാതി ; ഒരു കൊല്ലത്തേക്ക് ഗ്രാമത്തിൽ പ്രവേശിക്കാൻ വിലക്ക്

by Web Desk 01 - News Kerala 24
May 17, 2022 : 11:26 am
in India, News
Reading Time: 1 min read
0
A A
0
പൂമ്പുഹാറിൽ മത്സ്യത്തൊഴിലാളികളെ ഊരുവിലക്കിയെന്ന് പരാതി ; ഒരു കൊല്ലത്തേക്ക് ഗ്രാമത്തിൽ പ്രവേശിക്കാൻ വിലക്ക്

ചെന്നൈ : തമിഴ്നാട്ടിലെ പൂമ്പുഹാറിൽ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ ഊരുവിലക്കിയെന്ന് പരാതി. ഇരുവിഭാഗം മത്സ്യത്തൊഴിലാളികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ഏഴ് കുടുംബങ്ങൾ ഒരു വർഷത്തേക്ക് ഗ്രാമത്തിൽ പ്രവേശിക്കരുതെന്നാണ് നാട്ടുക്കൂട്ടത്തിന്‍റെ വിലക്ക്. ഊരുവിലക്കിന് ഇരയായവർ മൈലാടുതുറൈ കളക്ടറേറ്റിന് മുന്നിൽ സമരം തുടങ്ങി. തീരദേശ പട്ടണമായ പൂമ്പുഹാറിൽ രണ്ടുവിഭാഗം മത്സ്യത്തൊഴിലാളികൾ തമ്മിൽ നേരത്തേ തന്നെ നിലനിന്ന തർക്കമാണ് ഊരുവിലക്കിലേക്കെത്തിയത്.

മോട്ടോർ ബോട്ടുകളും പരമ്പരാഗത വള്ളങ്ങളും ഉപയോഗിക്കുന്ന തൊഴിലാളികൾ തമ്മിലുണ്ടായ അടിപിടിയിൽ രണ്ട് വിഭാഗത്തിലേയും ചില തൊഴിലാളികൾ റിമാൻഡിലായി. ഇതിനിടെ കലഹത്തിലിടപെട്ട തമിഴ്വാണൻ എന്ന യുവാവ് വാഹനാപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെ കൊവിഡ് പിടിപെട്ട് മരിച്ചു. മരണത്തിന് ഉത്തരവാദികൾ എന്നാരോപിച്ചാണ് ഏഴ് കുടുംബങ്ങളെ നാട്ടുക്കൂട്ടം ഊരുവിലക്കിയത്. ഒരു വ‍ർഷം ഗ്രാമത്തിൽ നിന്ന് വിട്ടുനിൽക്കണമെന്നും 40 ലക്ഷം രൂപ നാട്ടുക്കൂട്ടത്തിൽ പിഴയൊടുക്കണമെന്നുമാണ് നിർദേശം.

ഇവരുമായി ആരും സഹകരിക്കരുതെന്നും പൊതുജലശ്രോതസുകൾ ഉപയോഗിക്കാൻ അനുവദിക്കരുതെന്നുമെല്ലാം നാട്ടുക്കൂട്ടം കൽപ്പിക്കുകയും ചെയ്തു. കുട്ടികളുമായി ഗ്രാമം വിട്ടിറങ്ങിയ ഏഴ് കുടുംബങ്ങളും തരംഗംപാടിയിലേയും കാരക്കലിലേയും ബന്ധുവീടുകളിലാണ് ഇപ്പോൾ താമസം. ഊരുവിലക്കിന് ഇരയായവർ മയിലാടുതുറൈ കളക്ടറേറ്റിന് മുന്നിൽ സമരം തുടങ്ങി. സീർകാഴി റവന്യൂ കമ്മീഷണറുടെ മധ്യസ്ഥതയിൽ നാലുവട്ടം ചർച്ച നടന്നെങ്കിലും നാട്ടുക്കൂട്ടം വഴങ്ങിയില്ല. ഇതേത്തുടർന്നാണ് കളക്ടറേറ്റിൽ സമരവുമായെത്തിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഭർതൃ ബലാത്സംഗം കുറ്റകരമാക്കണം: ഡൽഹി ഹൈകോടതി ‘വ്യത്യസ്ത’ വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ

Next Post

മഴയത്തും ചൂടായി സ്വർണവില ; വില ഉയർന്നത് അഞ്ച് ദിവസത്തിന് ശേഷം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മഴയത്തും ചൂടായി സ്വർണവില ; വില ഉയർന്നത് അഞ്ച് ദിവസത്തിന് ശേഷം

മഴയത്തും ചൂടായി സ്വർണവില ; വില ഉയർന്നത് അഞ്ച് ദിവസത്തിന് ശേഷം

എൽഐസി ലിസ്റ്റിംഗ് ; എട്ട് ശതമാനം കിഴിവിൽ വ്യാപാരം ആരംഭിച്ചു

എൽഐസി ലിസ്റ്റിംഗ് ; എട്ട് ശതമാനം കിഴിവിൽ വ്യാപാരം ആരംഭിച്ചു

സംസ്ഥാനത്ത് 42 തദ്ദേശ വാ‍‍‍‍ർ‍ഡുകളിൽ വോട്ടെടുപ്പ് തുടങ്ങി ; ജനവിധി തേടുന്നത് 182 സ്ഥാനാർത്ഥികൾ

സംസ്ഥാനത്ത് 42 തദ്ദേശ വാ‍‍‍‍ർ‍ഡുകളിൽ വോട്ടെടുപ്പ് തുടങ്ങി ; ജനവിധി തേടുന്നത് 182 സ്ഥാനാർത്ഥികൾ

പി. ചിദംബരത്തിന്റെ വീട്ടില്‍ സിബിഐ റെയ്ഡ്

പി. ചിദംബരത്തിന്റെ വീട്ടില്‍ സിബിഐ റെയ്ഡ്

ക്ഷേമ പെൻഷൻ വ‍ര്‍ധിപ്പിക്കും, കല്ലിട്ടില്ലെങ്കിലും സിൽവ‍ര്‍ ലൈനുമായി മുന്നോട്ട് പോകുമെന്ന് കോടിയേരി

ക്ഷേമ പെൻഷൻ വ‍ര്‍ധിപ്പിക്കും, കല്ലിട്ടില്ലെങ്കിലും സിൽവ‍ര്‍ ലൈനുമായി മുന്നോട്ട് പോകുമെന്ന് കോടിയേരി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021