• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘സിൽവർലൈൻ പ്രതിഷേധത്തിനു പിന്നിൽ 3–ാം എൽഡിഎഫ് സർക്കാർ വരുമെന്ന ഭയം’

by Web Desk 04 - News Kerala 24
May 17, 2022 : 12:59 pm
in Kerala, News
Reading Time: 1 min read
0
A A
0
‘സിൽവർലൈൻ പ്രതിഷേധത്തിനു പിന്നിൽ 3–ാം എൽഡിഎഫ് സർക്കാർ വരുമെന്ന ഭയം’

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുമെന്നും പദ്ധതി യാഥാർഥ്യമാക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മൂന്നാം തവണയും എൽഡിഎഫ് അധികാരത്തിൽ വന്നേക്കാമെന്നും അതു തടയാനാണ് സിൽവർലൈൻ പദ്ധതിക്കെതിരെ പ്രതിഷേധം നടക്കുന്നതെന്നും കോടിയേരി പറഞ്ഞു. പികെഎസ് പ്രതിനിധി സമ്മേളനം എകെജി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.

‘‘എതിർപ്പിനു മുന്നിൽ സർക്കാർ കീഴടങ്ങില്ല. സിൽവർലൈൻ പദ്ധതിക്കു കല്ലിടാൻ പ്രശ്നമുള്ള സ്ഥലങ്ങളിൽ കല്ലിടാതെയും പദ്ധതി നടപ്പിലാക്കാം. അതിന് ആധുനിക സംവിധാനങ്ങളുണ്ട്. ജനങ്ങളുമായി യുദ്ധം ചെയ്തല്ല, അവരെ സഹകരിപ്പിച്ചു പദ്ധതി മുന്നോട്ടുകൊണ്ടുപോകും. പദ്ധതിക്കായുള്ള തുക സർക്കാർ കണ്ടെത്തും. ഭൂമി വിട്ടുകൊടുക്കുന്നവർക്കു മികച്ച നഷ്ടപരിഹാരവും നല്ല രീതിയിൽ താമസിക്കാനുള്ള സംവിധാനവുമൊരുക്കും. ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിൽ വികസനമേയില്ല എന്നു വരുത്തി തീർക്കാനാണ് കോൺഗ്രസും ബിജെപിയും ശ്രമിക്കുന്നത്’ – കോടിയേരി പറഞ്ഞു.

‘‘ക്ഷേമ പെൻഷനുകൾ വർധിപ്പിക്കും. സാമ്പത്തികമായി വിഭവമില്ലാത്തതിനാലാണ് സർക്കാർ കിഫ്ബി കൊണ്ടുവന്നത്. കിഫ്ബി ഒരിക്കലും നടപ്പിലാവില്ലെന്നായിരുന്നു പ്രതിപക്ഷ ആക്ഷേപം. എന്നാൽ, നടപ്പിലാകില്ലെന്നു പറഞ്ഞ കാര്യം നടപ്പിലാക്കാൻ എൽഡിഎഫിനു കഴിഞ്ഞു. കേന്ദ്രം പണം തരാത്തതിനാൽ കിഫ്ബി പോലുള്ള പദ്ധതികൾ സംസ്ഥാനത്തിന് ആവശ്യമാണ്. വികസന പദ്ധതികൾ ഇല്ലെങ്കില്‍ കേരളം മുരടിച്ചു പോകും. കേരള ബാങ്ക് നടപ്പിലാക്കാൻ അനുവദിക്കില്ലെന്നു പ്രതിപക്ഷം പറഞ്ഞെങ്കിലും നിയമപരമായ നടപടികൾ പൂർത്തിയാക്കി സർക്കാർ അത് യാഥാർഥ്യമാക്കി. ഇടതു സർക്കാർ ഇല്ലെങ്കിൽ കെഎസ്ആർടിസി നിലനിൽക്കില്ലായിരുന്നു’ – കോടിയേരി ചൂണ്ടിക്കാട്ടി.

‘‘വികസനം മുടക്കികളും വികസനവാദികളും തമ്മിലുള്ള മത്സരമാണ് തൃക്കാക്കരയിൽ. വികസനം വേണമെന്ന് പറയുന്നവർ എൽഡിഎഫിനു വോട്ടു ചെയ്യും. തൃക്കാക്കരയിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിലെ കണക്കു നോക്കിയിട്ടൊന്നും കാര്യമില്ല. വട്ടിയൂർക്കാവിൽ എല്‍ഡിഎഫ് ജയിക്കുമെന്ന് ആരും പറഞ്ഞിരുന്നില്ല. ഇതുവരെ ജയിക്കാത്ത പാലായിലും ജയിച്ചു. രാഷ്ട്രീയ സ്ഥിതിഗതികളിൽ വന്ന മാറ്റമാണ് തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രതിഫലിക്കുന്നത്. ഇപ്പോഴത്തെ രാഷ്ട്രീയ സ്ഥിതി എൽഡിഎഫിന് അനുകൂലമാണ്’ – കോടിയേരി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പുതുമുഖ നടിയെ പീഡിപ്പിച്ച കേസ് : വിജയ്ബാബുവിനെ നാട്ടിൽ എത്തിക്കാനുള്ള ശ്രമം വിജയിച്ചില്ല

Next Post

സ്വർണം അടങ്ങിയ ബാഗ് കവർന്നു മുങ്ങി; 3 മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടി പൊലീസ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സ്വർണം അടങ്ങിയ ബാഗ് കവർന്നു മുങ്ങി; 3 മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടി പൊലീസ്

സ്വർണം അടങ്ങിയ ബാഗ് കവർന്നു മുങ്ങി; 3 മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടി പൊലീസ്

കെഎസ്ആർടിസിയിൽ മുഴുവൻ ശമ്പളവും എല്ലാക്കാലവും സർക്കാരിനു കണ്ടെത്താനാകില്ല: മന്ത്രി

കെഎസ്ആർടിസിയിൽ മുഴുവൻ ശമ്പളവും എല്ലാക്കാലവും സർക്കാരിനു കണ്ടെത്താനാകില്ല: മന്ത്രി

ക്രമസമാധാനം മെച്ചപ്പെടുത്തി; യോഗിയുടെ ‘ബുള്‍ഡോസർ ഭരണ’ത്തെ പ്രശംസിച്ച് മോദി

ക്രമസമാധാനം മെച്ചപ്പെടുത്തി; യോഗിയുടെ ‘ബുള്‍ഡോസർ ഭരണ’ത്തെ പ്രശംസിച്ച് മോദി

വീണ്ടും കൂപ്പുകുത്തി രൂപയുടെ മൂല്യം; ഡോളറിന് 77.69 രൂപ

വീണ്ടും കൂപ്പുകുത്തി രൂപയുടെ മൂല്യം; ഡോളറിന് 77.69 രൂപ

മോഷണശ്രമത്തിനിടയിൽ കിണറിൽ വീണ് കള്ളന്‍; ഫയര്‍ഫോഴ്സ് എത്തി രക്ഷിച്ചു

മോഷണശ്രമത്തിനിടയിൽ കിണറിൽ വീണ് കള്ളന്‍; ഫയര്‍ഫോഴ്സ് എത്തി രക്ഷിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021