തിരുവനന്തപുരം : ശക്തമായ മഴയില്‍ വെള്ളക്കെട്ടില്‍ പാതി മുങ്ങിയ കെഎസ്ആര്‍ടിസി ബസിന്റെ വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ഒക്ടോബറില്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വൈറലായിരുന്നു. പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിയുടെ മുന്നിലായിരുന്നു കെഎസ്ആര്‍ടിസി ബസ് വെള്ളക്കെട്ടില്‍ മുങ്ങിയത്. വലിയ വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്ടവും വരുത്തിയ ഡ്രൈവറെ ഗതാഗതവകുപ്പ് സസ്പെന്‍ഡ് ചെയ്തിരുന്നു. ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവർ എസ് ജയദീപിനെ ആണ് സസ്പെൻഡ് ചെയ്തത്. ഏതായാലും ഏഴ് മാസങ്ങള്‍ക്ക് ശേഷം ജയദീപിനെ തിരിച്ചെടുത്തു. അച്ചടക്ക നടപടി നിലനിർത്തി കൊണ്ട് ഗുരുവായൂരിലേക്ക് സ്ഥലം മാററി.സസ്പെൻഡ് ചെയ്തതിനെതിരെ ഗതാഗത മന്ത്രിയെ വിമർശിച്ച് സമൂഹ മാധ്യമത്തിൽ വീഡിയോയും പ്രചരിപ്പിച്ച് ജയദിപ് വിവാദത്തിലായിരുന്നു.തന്റെ ഫേസ് ബുക്ക് പേജിലൂടെ രൂക്ഷമായ ഭാഷയിലുള്ള നിരവധി പോസ്റ്റുകളാണ് അദ്ദേഹം അന്ന് പങ്കുവച്ചത്.