• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, November 9, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

കണ്ണില്‍ ചെറിയ കുത്തുകളോ വരകളോ പ്രത്യക്ഷപ്പെടുന്നത് എന്തുകൊണ്ട്?

by Web Desk 06 - News Kerala 24
May 18, 2022 : 7:55 am
0
A A
0
കണ്ണില്‍ ചെറിയ കുത്തുകളോ വരകളോ പ്രത്യക്ഷപ്പെടുന്നത് എന്തുകൊണ്ട്?

കണ്ണിന്‍റെ ആരോഗ്യവുമായി ബന്ധപ്പെട്ട് പല കാര്യങ്ങളെ കുറിച്ചും ഇന്നും ആളുകള്‍ക്കിടയില്‍ വേണ്ടവിധം ബോധവത്കരണം നടക്കുന്നില്ല എന്നത് സത്യമാണ്. പലപ്പോഴും കണ്ണിലെ പ്രശ്നങ്ങള്‍ ( Eye Disease )  അത് അനുഭവപ്പെട്ട് തുടങ്ങുമ്പോള്‍ തന്നെ പ്രതിവിധി തേടാതിരിക്കുന്നത് മൂലം സങ്കീര്‍ണമാകുന്ന അവസ്ഥകളുണ്ടാകുന്നതും ഇതുകൊണ്ടൊക്കെ തന്നെയാണ്. കണ്ണിനെ ബാധിക്കുന്ന പലതരം അസുഖങ്ങളുമുണ്ട്. ഇവയ്ക്കെല്ലാം പിറകില്‍ പല കാരണങ്ങളും വരാറുണ്ട്. ഇവയെല്ലാം പ്രത്യക്ഷമായോ പരോക്ഷമായോ കാഴ്ചയെ തന്നെയാണ് ബാധിക്കുക. എന്തായാലും ഇന്നിവിടെ കണ്ണിനെ ബാധിക്കുന്നൊരു പ്രശ്നത്തെ പറ്റിയാണ് വിശദീകരിക്കുന്നത്. ഇത് എന്തുകൊണ്ട് സംഭവിക്കുന്നു എന്നതിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് എന്ന് മാത്രം.

കണ്ണില്‍ കറുത്ത നിറത്തിലോ ഗ്രേ ( ചാരനിറം) നിറത്തിലോ ചെറിയ കുത്തുകളോ വരകളോ വല പോലെയുള്ള ഘടനകളോ എല്ലാം വരുന്നതിനെ കുറിച്ചാണ് പങ്കുവയ്ക്കാനുള്ളത്. കണ്ണിനുള്ളിലെ റെറ്റിന എന്ന ഭാഗത്ത് നിന്ന് രക്തം പുറത്തേക്ക് വിടുന്ന ചെറിയ ഞരമ്പുകളില്‍ ബ്ലോക്ക് വരുന്നതോടെയാണ് ഇത് സംഭവിക്കുന്നത്. ‘റെറ്റിനൽ വെയിൻ ഒക്കല്‍ഷൻ’ എന്നാണ് ഈ അവസ്ഥയെ വിളിക്കുന്നത്. പ്രധാനമായും കൊളസ്ട്രോള്‍ അധികരിക്കുമ്പോഴാണ് മിക്കവരിലും ഈ പ്രശ്നം കാണപ്പെടുന്നത്. അല്ലാതെയും വരാം. ആ സാധ്യത ഇല്ലെന്നല്ല. പക്ഷേ കൊളസ്ട്രോള്‍ മൂലം ഈ പ്രശ്നം നേരിടുന്നവരുടെ എണ്ണം വളരെ കൂടുതലാണ്.

അതിനാല്‍ തന്നെ കണ്ണിനകത്ത് ഇത്തരത്തിലുള്ള ഏതെങ്കിലും ലക്ഷണങ്ങളോ അസ്വസ്ഥതകളോ പ്രകടമാകുന്നപക്ഷം തന്നെ ഡോക്ടറെ കണ്ട് വേണ്ട പരിശോധന നടത്തുക. ഈ പ്രശ്നവുമായി ഡോക്ടറെ കാണുമ്പോള്‍ തന്നെ അവര്‍ ആദ്യം നിര്‍ദേശിക്കുന്ന പരിശോധനകളിലൊന്നാണ് കൊളസ്ട്രോള്‍ പരിശോധന. വളരെ ലളിതമായി രക്തം പരിശോധിക്കുന്നതിലൂടെ തന്നെ കൊളസ്ട്രോള്‍ നില കണ്ടെത്താന്‍ സാധിക്കും. ഇനി കണ്ണിനകത്ത് ഈ പ്രശ്നം ഉണ്ടോ ഇല്ലയോ എന്ന സംശയമാണ് തോന്നുന്നതെങ്കിലോ? ഇത് ഉറപ്പിക്കുന്നതിനായി ലക്ഷണങ്ങള്‍ സൂക്ഷ്മമായി പഠിക്കാം.

ആദ്യമേ സൂചിപ്പിച്ചത് പോലെ പല ഘടനയിലും പല വലിപ്പത്തിലുമാകാം കണ്ണിനകത്ത് കുത്തുകളോ വരകളോ വീഴുന്നത്. ഇത് വ്യക്തികള്‍ക്ക് അനുസരിച്ച് മാറിമറിഞ്ഞിരിക്കും. വരകള്‍, വല പോലുള്ള ഘടന, നേരിയ വൃത്താകൃതി എന്നിങ്ങനെയെല്ലാം ഇവ കാണാം. സൂക്ഷ്മമായി ഇവയെ നോക്കാന്‍ ശ്രമിച്ചാല്‍ ഇവ കാഴ്ചയില്‍ നിന്ന് ഓടിമറയുന്നത് പോലെ അനുഭവപ്പെടാം. സ്ക്രീനിലേക്ക് നോക്കുമ്പോള്‍, അല്ലെങ്കില്‍ തെളിഞ്ഞ ആകാശത്തേക്കോ, വെളുത്ത പ്രതലങ്ങളിലേക്കോ എല്ലാം നോക്കുമ്പോള്‍ ഇവ കുറെക്കൂടി തെളിഞ്ഞുകാണാം. ഇങ്ങനെയുള്ള ഏതെങ്കിലും അസ്വസ്ഥതകള്‍ കാണുന്നപക്ഷം വൈകാതെ തന്നെ ഡോക്ടറെ കാണുക. ചിലപ്പോള്‍ ഒരു കണ്ണില്‍ മാത്രം കാഴ്ചാപ്രശ്നവും, വേദനയുമെല്ലാം ഇതിന്‍റെ ഭാഗമായി അനുഭവപ്പെടാം. ഇക്കാര്യവും ഡോക്ടറെ ധരിപ്പിക്കാവുന്നതാണ്.

കൊളസ്ട്രോള്‍ മൂലമാണ് ഇങ്ങനെ സംഭവിച്ചിരിക്കുന്നത് എന്ന് തെളിഞ്ഞുകഴിഞ്ഞാല്‍, ജീവിതരീതികളില്‍ ആകെയും മാറ്റം വരുത്തേണ്ടതായി വരാം. ഡയറ്റ് (ഭക്ഷണം), വ്യായാമം, ഉറക്കം, മാനസിക സമ്മര്‍ദ്ദം എന്നിങ്ങനെ പല ഘടകങ്ങളും കണക്കിലെടുക്കണം. ഇവയെല്ലാം ഒന്നിച്ച് ഒരുപോലെ ആരോഗ്യകരമാം വിധം കൊണ്ടുപോയാല്‍ മാത്രമേ കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ സാധിക്കൂ. കൊളസ്ട്രോള്‍ മാത്രമല്ല, ശുഗര്‍, ബിപി എന്നിങ്ങനെയുള്ള ജീവിതശൈലീ രോഗങ്ങളും നിയന്ത്രിച്ചില്ലെങ്കില്‍ കണ്ണുകള്‍ പ്രതികൂലമായി ബാധിക്കാനിടയുണ്ട്. സമയത്തിന് ചികിത്സയെടുത്തില്ലെങ്കില്‍ ഒരുപക്ഷേ പിന്നീട് വീണ്ടെടുക്കാനാവാത്ത വിധം കാഴ്ച നഷ്ടപ്പെട്ടുപോകാനും സാധ്യതകളേറെയാണ്. അതുകൊണ്ട് കണ്ണുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഒട്ടും വച്ചുതാമസിപ്പിക്കാതെ തന്നെ കൈകാര്യം ചെയ്യുക.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രാജീവ് ഗാന്ധി വധക്കേസ് ; പേരറിവാളിന്റെ മോചനത്തിൽ സുപ്രിംകോടതി വിധി ഇന്ന്

Next Post

നെഞ്ചിടിപ്പോടെ മുന്നണികൾ ; 42 തദ്ദേശ വാർഡുകളിലെ ഉപതെര‍ഞ്ഞെടുപ്പ് ഫലം ഇന്നറിയാം

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
നെഞ്ചിടിപ്പോടെ മുന്നണികൾ ; 42 തദ്ദേശ വാർഡുകളിലെ ഉപതെര‍ഞ്ഞെടുപ്പ് ഫലം ഇന്നറിയാം

നെഞ്ചിടിപ്പോടെ മുന്നണികൾ ; 42 തദ്ദേശ വാർഡുകളിലെ ഉപതെര‍ഞ്ഞെടുപ്പ് ഫലം ഇന്നറിയാം

പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ

പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ

ഉ‍ഡുപ്പി – കാസർകോട് 400 കെവി ലൈൻ നിർമാണം ; അടിമുടി ദുരഹതയെന്ന് നാട്ടുകാർ ; ഉദ്യോ​ഗസ്ഥരെ തടയും

ഉ‍ഡുപ്പി - കാസർകോട് 400 കെവി ലൈൻ നിർമാണം ; അടിമുടി ദുരഹതയെന്ന് നാട്ടുകാർ ; ഉദ്യോ​ഗസ്ഥരെ തടയും

ഡൽഹി മുണ്ട്കയിലെ തീപിടിത്തം ; മൂന്ന് പേരെ സസ്പെൻഡ് ചെയ്തു

ഡൽഹി മുണ്ട്കയിലെ തീപിടിത്തം ; മൂന്ന് പേരെ സസ്പെൻഡ് ചെയ്തു

ക്ലാസ് എടുക്കുന്നതിനിടെ ലൈംഗികാതിക്രമം ; അധ്യാപകന്‍ അറസ്റ്റില്‍

കാർത്തി ചിദംബരത്തിന്റെ അടുത്ത സുഹൃത്ത് അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In