തിരുവനന്തപുരം : മെയ് മാസം 18 ആയിട്ടും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം കിട്ടിയില്ല. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം ശമ്പള പ്രതിസന്ധി ചര്‍ച്ച ചെയ്തില്ല. പക്ഷെ കെഎസ്ആര്‍ടിസിക്ക് 455 കോടി രൂപ അനുവദിച്ചു. കിഫ്ബി സഹായത്തോടെ 700 cng ബസ്സുകള്‍ വാങ്ങാനാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്. ഏപ്രില്‍ മാസത്തെ ശമ്പളം വിതരണം ചെയ്യാന്‍ 30 കോടി രൂപ സര്‍ക്കാര്‍ നേരത്തേ അനുവദിച്ചിരുന്നു. പ്രതിമാസം 30 കോടി രൂപയില്‍ കൂടുതല്‍ അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. കഴിഞ്ഞ മാസം 45 കോടി ബാങ്ക് ഓവര്‍ഡ്രാഫ്റ്റെടുത്താണ് ശമ്പളം വിതരണം പൂര്‍ത്തിയാക്കിയത്. ഈ മാസം എന്ന് ശമ്പളം വിതരണം ചെയ്യുമെന്നു് ഒരുറപ്പും നല്‍കാന്‍ മാനേജ്മെന്‍റ് തയ്യാറായിട്ടില്ല.