• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, November 8, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കെഎസ്‌ആർടിസിക്ക്‌ 700 സിഎൻജി ബസുകൾ വാങ്ങാൻ മന്ത്രിസഭയുടെ അനുമതി

by Web Desk 04 - News Kerala 24
May 18, 2022 : 5:51 pm
0
A A
0
കെഎസ്‌ആർടിസിക്ക്‌ 700 സിഎൻജി ബസുകൾ വാങ്ങാൻ മന്ത്രിസഭയുടെ അനുമതി

തിരുവനന്തപുരം: കിഫ്ബിയില്‍ നിന്നും 4 ശതമാനം പലിശ നിരക്കില്‍ 455 കോടി രൂപ വായ്പ ലഭ്യമാക്കി പുതിയ 700 സിഎന്‍ജി ബസ്സുകള്‍ വാങ്ങുന്നതിന് കെഎസ്ആര്‍ടിസിക്ക് മന്ത്രിസഭാ യോഗത്തിൽ അനുമതി നല്‍കി.പട്ടികജാതി – പട്ടികവര്‍ഗ്ഗ ജനവിഭാഗങ്ങളുടെ വികസനത്തിനായി സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന പദ്ധതികളുടെ കാര്യക്ഷമവും സുതാര്യവും സമയബന്ധിതവുമായ നടത്തിപ്പിന് മേല്‍നോട്ടം വഹിക്കുവാന്‍ നിയമസഭാ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ മോണിട്ടറിംഗ് കമ്മിറ്റികള്‍ രൂപീകരിക്കും.

ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ / അസിസ്റ്റന്റ് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ എന്നിവര്‍ക്കാണ് ചുമതല. സ്ഥലം എംഎല്‍എ ചെയര്‍മാനും പട്ടികജാതി വികസന ഓഫീസര്‍ കണ്‍വീനറുമായിരിക്കും.ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍ , ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പട്ടികജാതി / പട്ടികവര്‍ഗ്ഗ അംഗങ്ങള്‍, ) പ്രോജക്ട് ഓഫീസര്‍ / ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസര്‍ , ബ്ലോക്ക്, മുന്‍സിപാലിറ്റി / കോര്‍പ്പറേഷനിലെ തദ്ദേശസ്വയംഭരണ എഞ്ചിനീയറിംഗ് വിഭാഗ മേധാവികള്‍ എന്നിവർ അംഗങ്ങളായിരിക്കും.

കീഴടങ്ങിയ മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ കര്‍ണ്ണാടക സ്വദേശി ലിജേഷ് എന്ന രാമുവിന്റെ പുനരധിവാസത്തിന് ലൈഫ് മിഷന്‍ പദ്ധതിയില്‍ എറണാകുളത്ത് വീട് നിര്‍മ്മിച്ചു നല്‍കും.
ദേശീയ പിന്നോക്ക വിഭാഗ ധനകാര്യ വികസന കോര്‍പ്പറേഷനില്‍ (എന്‍.ബി.സി.എഫ്.ഡി.സി) നിന്നും 45 കോടി രൂപയുടെ വായ്പാ ധനസഹായം ആര്‍ട്ട്‌കോ ലിമിറ്റഡ് (ആര്‍ട്ടിസാന്‍സ് ഡവലപ്പ്‌മെന്റ് കോ-ഓപ്പറേറ്റീവ് ലിമിറ്റഡ്) വഴി അംഗങ്ങളായ ദരിദ്ര പിന്നോക്ക വിഭാഗങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനായി സര്‍ക്കാരിന്റെ ബ്ലോക്ക് ഗവണ്‍മെന്റ് ഗ്യാരന്റിക്ക് വ്യവസ്ഥകള്‍ക്കു വിധേയമായി അനുമതി നല്‍കി.

നാലാം ഭരണപരിഷ്‌ക്കാര കമ്മീഷന്റെ 9-ാമത് റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍മന്ത്രിസഭായോഗം അംഗീകരിച്ചു.

തസ്തിക സൃഷ്ടിച്ചു

ആരോഗ്യ ശാസ്ത്ര സര്‍വകലാശാലയില്‍ 46 തസ്തികകള്‍ സൃഷ്ടിക്കും. (സെക്ഷന്‍ ഓഫീസര്‍ 7, അസിസ്റ്റന്റ് – 28, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് – 11)

കണ്ണൂര്‍ സര്‍വകലാശാലയില്‍ 36 അദ്ധ്യാപക തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

കേരള റിയല്‍ എസ്റ്റേറ്റ് അപ്പലറ്റ് ട്രിബ്യൂണലില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു ഓഫീസ് അറ്റന്‍ഡന്റ് തസ്തിക കൂടി സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

വിവര പൊതുജന സമ്പര്‍ക്ക വകുപ്പില്‍ 2018 ല്‍ സൃഷ്ടിച്ച പത്രപ്രവർത്തക പെൻഷൻ സെക്ഷന് അനുവദിച്ച ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയ്ക്ക് തുടര്‍ച്ചാനുമതി നല്‍കാന്‍ തീരുമാനിച്ചു.

ശമ്പള പരിഷ്‌ക്കരണം

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയിലെ ജീവനക്കാര്‍ക്കും കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ ജീവനക്കാര്‍ക്കും 11-ാം ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കാന്‍ തീരുമാനിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പത്തുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം ; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

Next Post

താമരശ്ശേരി ചുരത്തില്‍ ടാങ്കര്‍ ലോറി മറിഞ്ഞു; ഗതാഗത കുരുക്ക്

Related Posts

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
യു.കെയില്‍ വൃദ്ധസദനത്തിന്റെ പേരില്‍ തട്ടിപ്പ് ; പിന്നില്‍ മലയാളികളുടെ നാല്‍വര്‍ സംഘം – അയര്‍ലന്റിലെ പബ് തട്ടിപ്പിന് പിന്നിലും ഈ തിരുട്ടു സംഘം

യു.കെയില്‍ വൃദ്ധസദനത്തിന്റെ പേരില്‍ തട്ടിപ്പ് ; പിന്നില്‍ മലയാളികളുടെ നാല്‍വര്‍ സംഘം – അയര്‍ലന്റിലെ പബ് തട്ടിപ്പിന് പിന്നിലും ഈ തിരുട്ടു സംഘം

November 1, 2025
Next Post
താമരശ്ശേരി ചുരത്തില്‍ ടാങ്കര്‍ ലോറി മറിഞ്ഞു; ഗതാഗത കുരുക്ക്

താമരശ്ശേരി ചുരത്തില്‍ ടാങ്കര്‍ ലോറി മറിഞ്ഞു; ഗതാഗത കുരുക്ക്

യുഎഇയില്‍ 298 പേര്‍ക്ക് കൂടി കൊവിഡ് , 353 പേര്‍ രോഗമുക്തി നേടി

യുഎഇയില്‍ 298 പേര്‍ക്ക് കൂടി കൊവിഡ് , 353 പേര്‍ രോഗമുക്തി നേടി

ഡൽഹി ലഫ്.ഗവർണർ രാജിവച്ചു; കാരണം വ്യക്തിപരമെന്ന് വിശദീകരണം

ഡൽഹി ലഫ്.ഗവർണർ രാജിവച്ചു; കാരണം വ്യക്തിപരമെന്ന് വിശദീകരണം

തമിഴ് സംഘം തട്ടിയെടുത്ത 11 മത്സ്യത്തൊഴിലാളികൾ ഉൾപ്പെട്ട ബോട്ട് മോചിപ്പിച്ചു

തമിഴ് സംഘം തട്ടിയെടുത്ത 11 മത്സ്യത്തൊഴിലാളികൾ ഉൾപ്പെട്ട ബോട്ട് മോചിപ്പിച്ചു

സംസ്ഥാനത്ത് തുടർച്ചയായി അഞ്ചാം ദിവസവും ശക്തമായ മഴ: നൂറുകണക്കിന് വീടുകളിൽ വെള്ളം കയറി

സംസ്ഥാനത്ത് തുടർച്ചയായി അഞ്ചാം ദിവസവും ശക്തമായ മഴ: നൂറുകണക്കിന് വീടുകളിൽ വെള്ളം കയറി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In