• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, December 13, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വേണ്ടതു പണം , ഇല്ലാത്തതും ; സിൽവര്‍ലൈൻ സ്വപ്നവുമായി പിണറായി സർക്കാർ 2–ാം വർഷത്തിലേക്ക്

by Web Desk 04 - News Kerala 24
May 19, 2022 : 3:40 pm
0
A A
0
വേണ്ടതു പണം , ഇല്ലാത്തതും ; സിൽവര്‍ലൈൻ സ്വപ്നവുമായി പിണറായി സർക്കാർ 2–ാം വർഷത്തിലേക്ക്

തിരുവനന്തപുരം : സിൽവര്‍ലൈനെന്ന സ്വപ്നം ചേർത്തുപിടിച്ചും സാമ്പത്തിക പ്രതിസന്ധിയെന്ന യാഥാർഥ്യത്തെ അഭിമുഖീകരിച്ചുമാണ് രണ്ടാം പിണറായി സർക്കാർ നാളെ രണ്ടാം വർഷത്തിലേക്കു കടക്കുന്നത്. വികസന സ്വപ്നങ്ങൾ ഏറെയുണ്ട് സർക്കാരിന്. വേണ്ടത് പണമാണ്; ഇല്ലാത്തതും പണം തന്നെ. സിൽവർലൈനാണ് രണ്ടാം പിണറായി സർക്കാർ ഏറ്റവുമധികം പ്രാധാന്യം നൽകുന്ന പദ്ധതി. ഒരു വർഷത്തിനിടെ സർക്കാരിന് ഏറ്റവുമധികം എതിർപ്പു നേരിടേണ്ടി വന്നതും ഈ പദ്ധതിയുമായി ബന്ധപ്പെട്ടു തന്നെ. മുന്നണിയിലെ പടലപ്പിണക്കങ്ങളോ മറ്റു വിവാദങ്ങളോ സർക്കാരിനെ അലട്ടുന്നില്ല.

അടുത്തെത്തി നിൽക്കുന്ന വെല്ലുവിളി തൃക്കാക്കര ഉപതിരഞ്ഞെടുപ്പാണ്. നിയമസഭയിൽ വെല്ലുവിളി ഇല്ലെങ്കിലും സിൽവർലൈൻ അടക്കമുള്ള സർക്കാർ നിലപാടുകളോടുള്ള ജനകീയ പ്രതികരണമായി തൃക്കാക്കരയിലെ ജയപരാജയം വ്യാഖ്യാനിക്കപ്പെടും. സിൽവർലൈനെതിരായ വിധിയെഴുത്താകും തൃക്കാക്കരയിലെന്നു പ്രതിപക്ഷം പറയുമ്പോൾ, വികസനത്തിനുള്ള വിധിയെഴുത്താകുമെന്നാണ് സർക്കാരിന്റെ മറുപടി. തദ്ദേശ തിരഞ്ഞെടുപ്പിലെ തിളക്കമാർന്ന വിജയം തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനെ നേരിടാൻ ഇടതു മുന്നണിയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. തൃക്കാക്കരയിൽ വിജയമുണ്ടായാൽ സിൽവർലൈൻ പദ്ധതി പ്രവർത്തനങ്ങൾക്ക് അതിവേഗം കൈവരിക്കും. തോൽവിയാണെങ്കിൽ കൂടുതൽ ജാഗ്രതയോടെ മുന്നോട്ടു പോകേണ്ടിവരും. സിൽവർലൈനിന്റെ പേരിൽ പ്രതിപക്ഷത്തിന് ആയുധം നൽകരുതെന്ന അഭിപ്രായം സിപിഎമ്മിനുള്ളിൽത്തന്നെയുണ്ട്. സിൽവർലൈൻ പദ്ധതി യാഥാർഥ്യമാകാൻ ഏറെ കടമ്പകൾ ബാക്കിയാണ്. വിവിധ പഠനങ്ങള്‍ പൂർത്തിയാക്കി കേന്ദ്ര അനുമതി നേടണം; പദ്ധതിക്കായി വായ്പയും ലഭിക്കണം.

പദ്ധതിയുടെ ചെലവ് 63,940 കോടി രൂപയെന്ന് സംസ്ഥാനം കണക്കുകൂട്ടുമ്പോൾ, ഒന്നരലക്ഷം കോടി ചെലവാകുമെന്നാണ് വിദഗ്ധർ പറയുന്നത്. ഇപ്പോൾത്തന്നെ ശുഷ്കമായ ഖജനാവിന് ഇത് എങ്ങനെ താങ്ങാനാകുമെന്നതാണ് ചോദ്യം. താൽക്കാലിക ക്രമീകരണമെന്ന നിലയിൽ 5000 കോടി കടമെടുക്കാൻ ദിവസങ്ങള്‍ക്കു മുൻപ് കേന്ദ്രം അനുമതി നൽകിയതോടെയാണ് സാമ്പത്തിക പ്രതിസന്ധിക്കു തൽക്കാലത്തേക്കു പരിഹാരമായത്.
പൊതുമേഖലാ സ്ഥാപനങ്ങളുടെയും കിഫ്ബിയുടെയും കടം സംസ്ഥാനത്തിന്റെ കടമായി കൂട്ടണമെന്നാണ് കേന്ദ്ര നിലപാട്. ഈ നിലപാടിൽ കേന്ദ്രം ഉറച്ചുനിന്നാൽ 13,000 കോടി രൂപയുടെ വായ്പ സംസ്ഥാനത്തിനു കുറയും. സർക്കാരിന്റെ പ്രവർത്തനങ്ങളെ ഇതു കാര്യമായി ബാധിക്കും. കിഫ്ബിക്കു വായ്പയെടുക്കുന്നതിൽ തടസങ്ങളുണ്ടായാല്‍ സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങൾ പ്രതിസന്ധിയിലാകും. ദേശീയപാതാ വികസനം, ജലപാത, തീരദേശ ഹൈവേ, വിഴിഞ്ഞം തുറമുഖം തുടങ്ങിയ വലിയ പദ്ധതികളെയും സാമ്പത്തിക പ്രതിസന്ധി ബാധിക്കാം.

ലോകായുക്താ വിഷയം ഒഴികെ വലിയ രാഷ്ട്രീയ വിവാദങ്ങളില്ലാത്ത വർഷം കൂടിയാണ് കടന്നുപോകുന്നത്. മുന്നണിയിലും അതിനെ നയിക്കുന്ന സിപിഎമ്മിലും കാര്യമായ പ്രശ്നങ്ങളില്ല. സിപിഐ സിപിഎമ്മുമായി രമ്യതയിലാണ്. സിപിഎമ്മിൽ പാർട്ടി സെക്രട്ടറി കോടിയേരിയും മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി–സർക്കാർ ബന്ധം കോട്ടംതട്ടാതെ മുന്നോട്ടു കൊണ്ടുപോകാൻ ശ്രമിക്കുന്നു. സർക്കാരിൽ മുഖ്യമന്ത്രിക്കു വെല്ലുവിളി ഉയർത്തുന്ന ഘടകങ്ങളില്ല. ചെറിയ ഘടകകക്ഷികളിൽ ആഭ്യന്തര പ്രശ്നങ്ങളുണ്ടെങ്കിലും സിപിഎം അതിനെ കാര്യമാക്കുന്നില്ല. അതേസമയം, രാഷ്ട്രീയ കൊലപാതകങ്ങളും പൊലീസ് നയവും വിമർശനം ക്ഷണിച്ചുവരുത്തുന്നത് വെല്ലുവിളിയാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

റോഡിലെ തർക്കത്തിൽ ഒരാൾ മരിച്ച കേസ്; നവ്ജ്യോത് സിങ് സിദ്ദുവിന് ഒരു വർഷം തടവ്

Next Post

മുക്കുപണ്ടം തട്ടിപ്പ് നടന്ന കൊടിയത്തൂർ ബാങ്ക് ജീവനക്കാരൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
പരശുറാം എക്സ്പ്രസ് റദ്ദാക്കി റെയില്‍വേ യാത്രക്കാരെ വലയ്ക്കരുത് – ഡോ.വി.ശിവദാസന്‍ എം പി

മുക്കുപണ്ടം തട്ടിപ്പ് നടന്ന കൊടിയത്തൂർ ബാങ്ക് ജീവനക്കാരൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

അധ്യാപകൻ ചമഞ്ഞ് 7–ാം ക്ലാസ് വിദ്യാർഥിനിയുമായി അശ്ലീല സംഭാഷണം; ഒരാൾ അറസ്റ്റിൽ

അധ്യാപകൻ ചമഞ്ഞ് 7–ാം ക്ലാസ് വിദ്യാർഥിനിയുമായി അശ്ലീല സംഭാഷണം; ഒരാൾ അറസ്റ്റിൽ

ഉമയുടെ സ്ഥാനാർഥിത്വത്തിൽ അതൃപ്തി; ഡിസിസി ജനറൽ സെക്രട്ടറി സിപിഎമ്മിൽ

ഉമയുടെ സ്ഥാനാർഥിത്വത്തിൽ അതൃപ്തി; ഡിസിസി ജനറൽ സെക്രട്ടറി സിപിഎമ്മിൽ

മഴക്കാലത്ത് പക‍ര്‍ച്ചവ്യാധി വ്യാപനത്തിന് സാധ്യതയെന്ന് ആരോഗ്യമന്ത്രി: ഡെങ്കിപ്പനി, എലിപ്പനി കേസുകൾ കൂടുന്നു

ആരോഗ്യ ജാഗ്രത: സ്ഥാപനങ്ങളില്‍ ശുചിത്വ വാരാചരണം

ജിഎസ്‌ടി വിധി: സംസ്ഥാനത്തിന്റെ ഫെഡറൽ അവകാശങ്ങൾ സംരക്ഷിക്കാൻ കഴിയുമെന്ന്‌ കെ എൻ ബാലഗോപാൽ

ജിഎസ്‌ടി വിധി: സംസ്ഥാനത്തിന്റെ ഫെഡറൽ അവകാശങ്ങൾ സംരക്ഷിക്കാൻ കഴിയുമെന്ന്‌ കെ എൻ ബാലഗോപാൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In