• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഇന്ത്യക്ക് ആശ്വാസം; പാമോയിൽ കയറ്റുമതി നിരോധനം പിൻവലിക്കാൻ ഇന്തോനേഷ്യ

by Web Desk 04 - News Kerala 24
May 19, 2022 : 5:52 pm
in India, News
Reading Time: 1 min read
0
A A
0
ഇന്ത്യക്ക് ആശ്വാസം; പാമോയിൽ കയറ്റുമതി നിരോധനം പിൻവലിക്കാൻ ഇന്തോനേഷ്യ

പാമോയിൽ കയറ്റുമതിക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിക്കാൻ ഇന്തോനേഷ്യ തീരുമാനിച്ചതോടെ ലോകരാജ്യങ്ങൾക്ക് ആശ്വാസം. ആഭ്യന്തര ഭക്ഷ്യ എണ്ണ ഉൽപ്പാദനത്തിലും വിതരണത്തിലും പുരോഗതി ഉണ്ടായ സാഹചര്യത്തിലാണ് പാമോയിൽ കയറ്റുമതിക്കുണ്ടായിരുന്ന നിരോധനം പിൻവലിക്കാൻ ഇന്തോനേഷ്യ തീരുമാനിച്ചത്. തിങ്കളാഴ്ച മുതൽ നിരോധനം നീക്കുമെന്ന് ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ അറിയിച്ചു.

ആഭ്യന്തര വിലക്കയറ്റം നേരിടാൻ ഇക്കഴിഞ്ഞ ഏപ്രിൽ 28 മുതലായിരുന്നു ഇന്തോനേഷ്യ പാമോയിൽ കയറ്റുമതി നിരോധിച്ചത്. ഏപ്രിലിലെ കയറ്റുമതി നിരോധനത്തിന് മുമ്പ് പാമോയിൽ വില ലിറ്ററിന് 19,800 രൂപയായിരുന്നു. നിരോധനത്തിന് ശേഷം ശരാശരി വില ലിറ്ററിന് 17,200 മുതൽ 17,600 രൂപ വരെ കുറഞ്ഞതായി ജോക്കോ വിഡോഡോ പറഞ്ഞു.

ലോകത്ത് പാം ഓയിൽ ഉൽപ്പാദക രാഷ്ട്രങ്ങളിൽ ഒന്നാമതാണ് ഇന്തോനേഷ്യ. ഇവർ കയറ്റുമതി നിരോധിക്കാൻ തീരുമാനിച്ചതോടെ ആഗോള വിപണിയില്‍ പാമോയിൽ വില കുതിച്ചുയർന്നിരുന്നു. ആഗോള പാമോയിൽ വിതരണത്തിന്റെ 60 ശതമാനവും ഇന്തോനേഷ്യയിൽ നിന്നാണ്. റഷ്യ – യുക്രൈൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെയുണ്ടായ ആഗോള ഭക്ഷ്യ വിലക്കയറ്റത്തിന് ഉണ്ടായ ഇരട്ട പ്രഹരമായിരുന്നു പാമോയില്‍ വില വര്‍ധനവ്.

ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങളും കൂടുതൽ ചെലവേറിയ സോയാബീൻ, സണ്‍ഫ്ളവര്‍ ഓയില്‍ എന്നിവയ്‌ക്ക് പകരം താരതമ്യേന വില കുറഞ്ഞ പാമോയിലാണ് ഉപയോഗിക്കുന്നത്. ഇന്ത്യയുടെ ഭക്ഷ്യ എണ്ണയുടെ 40 ശതമാനം മാത്രമേ ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്നുള്ളൂ. ബാക്കി 60 ശതമാനവും ഇറക്കുമതിയാണ്. ഫെബ്രുവരിയിൽ, കേന്ദ്രസർക്കാർ അസംസ്കൃത പാമോയിൽ (സിപിഒ) ഇറക്കുമതി ചെയ്യുന്നതിനുള്ള നികുതി വെട്ടിക്കുറച്ചിരുന്നു. ഓരോ വർഷവും 13 മുതൽ 13.5 ദശലക്ഷം ടൺ ഭക്ഷ്യഎണ്ണയാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. 80 മുതൽ 85 ലക്ഷം ടൺ വരെ പാമോയിലാണ് ഇറക്കുമതി ചെയ്യുന്നത്. ഇറക്കുമതി ചെയ്യുന്ന പാമോയിലില്‍ 45 ശതമാനത്തോളം ഇന്തോനേഷ്യയിൽ നിന്നാണ് എത്തുന്നത്. ബാക്കി മലേഷ്യയിൽ നിന്നും.

ഇന്തോനേഷ്യ നിരോധനം നീക്കുന്നതോടെ പാമോയിലിന് ആഗോള വിപണിയിൽ വില കുറയും. കേക്കുകൾ മുതൽ സൗന്ദര്യ വർദ്ധക വസ്തുക്കൾ വരെയുള്ള ഉൽപ്പന്നങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്ന പാമോയിലിന്റെ വില കുറയുന്നതോടെ ആഗോളതലത്തിൽ ഉൽപ്പാദകർക്ക് നിര്‍മ്മാണ ചെലവ് കുറയും. ഇതിനോട് അനുബന്ധമായ എല്ലാ ഉത്പന്നങ്ങളുടെയും വില കുറയാനാണ് സാധ്യത.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അശ്ലീല വീഡിയോ ആപ്പ് കേസില്‍ രാജ് കുന്ദ്ര വീണ്ടും കുരുക്കില്‍

Next Post

പാലക്കാട്ടെ പൊലീസുകാരുടെ ദുരൂഹ മരണം, രണ്ട് നാട്ടുകാർ കസ്റ്റഡിയിൽ; മരണം ‘പന്നിക്കെണി’യിൽ നിന്ന് ഷോക്കേറ്റ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പാലക്കാട്ടെ പൊലീസുകാരുടെ ദുരൂഹ മരണം, രണ്ട് നാട്ടുകാർ കസ്റ്റഡിയിൽ; മരണം ‘പന്നിക്കെണി’യിൽ നിന്ന് ഷോക്കേറ്റ്

പാലക്കാട്ടെ പൊലീസുകാരുടെ ദുരൂഹ മരണം, രണ്ട് നാട്ടുകാർ കസ്റ്റഡിയിൽ; മരണം 'പന്നിക്കെണി'യിൽ നിന്ന് ഷോക്കേറ്റ്

ശുചിമുറിയുടെ ജനൽക്കമ്പി തകർത്തു ; തിരുവനന്തപുരം ഡോൺ ബോസ്കോ സ്കൂളിൽ നിന്ന് നാല് കുട്ടികൾ രക്ഷപ്പെട്ടു

ശുചിമുറിയുടെ ജനൽക്കമ്പി തകർത്തു ; തിരുവനന്തപുരം ഡോൺ ബോസ്കോ സ്കൂളിൽ നിന്ന് നാല് കുട്ടികൾ രക്ഷപ്പെട്ടു

സംസ്ഥാനത്തെ ദുരന്ത സാധ്യത കൂടിയ പ്രദേശത്തെ ആളുകളുടെ പട്ടിക തയ്യാറാക്കണം: മുഖ്യമന്ത്രി

കേരള പേപ്പര്‍ പ്രോഡക്റ്റ്‌സ് ലിമിറ്റഡിനെ മേഖലയിൽ രാജ്യത്തെ മുന്‍നിര കമ്പനിയാക്കും: മുഖ്യമന്ത്രി

ഭാര്യ മകനെ വിവാഹം ചെയ്തു, പണവുമായി കടന്നു, വിചിത്ര പരാതിയുമായി ഭർത്താവ്

ഭാര്യ മകനെ വിവാഹം ചെയ്തു, പണവുമായി കടന്നു, വിചിത്ര പരാതിയുമായി ഭർത്താവ്

ആലുവയിൽ പാടത്ത് കളിക്കാനിറങ്ങിയ 14കാരൻ ചതുപ്പിൽ പുതഞ്ഞ് മുങ്ങിമരിച്ചു

ആലുവയിൽ പാടത്ത് കളിക്കാനിറങ്ങിയ 14കാരൻ ചതുപ്പിൽ പുതഞ്ഞ് മുങ്ങിമരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021