റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് മൂന്ന് പേര് കൂടി മരിച്ചപ്പോള്‍ ചികിത്സയിലുള്ളവരില്‍ 512 പേര് സുഖം പ്രാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 540 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 761,624 ആയി.
ആകെ രോഗമുക്തരുടെ എണ്ണം 746,525 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 9,124 ആയി. രോഗബാധിതരില്‍ 6,512 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 80 പേരുടെ നില ഗുരുതരം. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. 24 മണിക്കൂറിനിടെ 29,163 ആര്.ടി-പി.സി.ആര് പരിശോധനകള്‍ നടത്തി. ജിദ്ദ 151, റിയാദ് 95, മക്ക 63, മദീന 42, ത്വാഇഫ് 31, ദമ്മാം 29, അബഹ 11, അല്‍ബാഹ 10, ജീസാന് 8, ഹുഫൂഫ് 8, ബുറൈദ 5, ബല്‍ജുറൈഷി 5, അറാര്‍ 4, ഖുലൈസ് 3, തബൂക്ക് 3, അബൂ അരീഷ് 3, യാംബു 3, ദഹ്റാന്‍ 3, സബ്യ 3, ബീഷ 3, അല്‍ഉല 3, അല്‍ഖര്‍ജ് 3, ഹാഇല്‍ 2, ഖമീസ് മുശൈത്ത് 2, നജ്റാന് 2, ഖോബാര്‍ 2, ദവാദ്മി 2, റാബിഖ് 2, ഉനൈസ 2, ജുബൈല്‍ 2, മന്ദഖ് 2, തുര്‍ബ 2, മറ്റ് വിവിധയിടങ്ങളില്‍ ഒന്ന് വീതം എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 65,207,539 ഡോസ് വാക്സിന് കുത്തിവെച്ചു. ഇതില്‍ 26,528,263 ആദ്യ ഡോസും 24,882,837 രണ്ടാം ഡോസും 13,796,439 ബൂസ്റ്റര്‍ ഡോസുമാണ്.