മസ്കത്ത് : ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ സ്വദേശി ഒമാനിൽ നിര്യാതനായി. ചിട്ടിശ്ശേരിയിലെ വടകൂട്ട് വീട്ടിൽ രാജേഷ് (42) ആണ് മരിച്ചത്. വാദികബീറിലായിരുന്നു താമസം. ഗാലയിലെ സൗദ് ബഹവാൻ ഓട്ടോമോട്ടീവ് കമ്പനിയിൽ 20 വർഷത്തോളമായി ജോലി ചെയ്തു വരുകയായിരുന്നു. ഭാര്യ – രാഗി. പിതാവ്- രാമകൃഷ്ണൻ. മാതാവ്- സരോജിനി. രണ്ട് മക്കളുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.