ഏറ്റുമാനൂർ ചിങ്ങവനം റെയിവേ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ഈ വഴിയുള്ള 21 ട്രെയിനുകൾ റദ്ദാക്കി. പരശുറാം എക്‌സ്പ്രസ്,കണ്ണൂർ തിരുവനന്തപുരം ജനശതാബ്ധി, വേണാട് എക്‌സ്പ്രസ് എന്നിവയാണ് റദ്ദാക്കിയ പ്രധാന ട്രെയിനുകൾ. നാഗർകോവിൽ ജങ്ഷൻ-മംഗലാപുരം സെൻട്രൽ പരശുറാം എക്‌സ്‌പ്രസ്
മംഗളൂരു സെൻട്രൽ-നാഗർകോവിൽ ജങ്ഷൻ പരശുറാം എക്‌സ്‌പ്രസ് സർവിസ്
കണ്ണൂർ-തിരുവനന്തപുരം സെൻട്രൽ ജനശതാബ്ദി എക്‌സ്‌പ്രസ്
തിരുവനന്തപുരം സെൻട്രൽ-കണ്ണൂർ ജനശതാബ്ദി എക്‌സ്‌പ്രസ്
പുനലൂർ -ഗുരുവായൂർ ഡെയ്‌ലി എക്സ്പ്രസ്സ്
ഗുരുവായൂർ – പുനലൂർ ഡെയ്‌ലി എക്സ്പ്രസ്സ്
ആലപ്പുഴ -എറണാകുളം സെപ്ഷ്യൽ എക്സ്പ്രസ്സ്
എറണാകുളം -ആലപ്പുഴ സെപ്ഷ്യൽ എക്സ്പ്രസ്സ്
ഞായർ മുതൽ (22/05) റദ്ദാക്കിയ ട്രെയിനുകൾ
കൊല്ലം -എറണാകുളം മെമു
എറണാകുളം -കൊല്ലം മെമു
തിങ്കൾ മുതൽ (23/05) റദ്ദാക്കിയ ട്രെയിനുകൾ
സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ ഡെയ്‌ലി മെയിൽ
കെ.എസ്.ആർ ബംഗളൂരു-കന്യാകുമാരി ഐലൻഡ് എക്സ്പ്രസ്
ചൊവ്വ മുതൽ (24/05) റദ്ദാക്കിയ ട്രെയിനുകൾ
തിരുവനന്തപുരം സെൻട്രൽ-ചെന്നൈ സെൻട്രൽ ഡെയ്‌ലി മെയിൽ
കന്യാകുമാരി-കെ.എസ്.ആർ ബംഗളൂരു ഐലൻഡ് എക്‌സ്‌പ്രസ്
ഷൊർണൂർ ജങ്ഷൻ-തിരുവനന്തപുരം സെൻട്രൽ വേണാട് എക്‌സ്‌പ്രസ്
തിരുവനന്തപുരം സെൻട്രൽ-ഷൊർണൂർ ജങ്ഷൻ വേണാട്.
ബുധൻ മുതൽ (25/05) റദ്ദാക്കിയ ട്രെയിനുകൾ
എറണാകുളം -കായംകുളം സ്പെഷ്യൽ എക്സ്പ്രസ്
കായംകുളം -എറണാകുളം സ്പെഷ്യൽ സഎക്സ്പ്രസ്
വെള്ളി (27/05) റദ്ദാക്കിയ ട്രെയിനുകൾ
തിരുനെൽവേലി -പാലക്കാട് പാലരുവി എക്സ്പ്രസ്സ്
ശനി (28/05) റദ്ദാക്കിയ ട്രെയിനുകൾ
പാലക്കാട് -തിരുനെൽവേലി പാലരുവി എക്സ്പ്രസ്
ഞായർ (29/05) റദ്ദാക്കിയ ട്രെയിനുകൾ
കോട്ടയം -കൊല്ലം സ്പെഷ്യൽ എക്സ്പ്രസ്സ്
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ
സിക്കന്ദരാബാദ് -തിരുവനന്തപുരം ശബരി എക്സ്പ്രസ് (തൃശൂർ വരെ സർവീസ്)
തിരുവനന്തപുരം -സിക്കന്ദരാബാദ് ശബരി എക്സ്പ്രസ് (തൃശൂരിൽ നിന്ന് സർവീസ് ആരംഭിക്കും)
*30 ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടും
റെയിൽവേ നേരത്തെ അറിയിപ്പ് നൽകിയിരുന്നെങ്കിലും ഇതറിയാതെ സ്റ്റേഷൻ എത്തിയ യാത്രക്കാർ പലരും വലഞ്ഞു.പ്രതിസന്ധിക്ക് പരിഹരിക്കാൻ ചങ്ങനാശേരിക്കും കൊല്ലത്തിനുമിടയിൽ ചൊവ്വാഴ്ചമുതൽ മെമു സർവീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു.