തൊടുപുഴ: അറ്റകുറ്റപ്പണിക്കിടെ ട്രാൻസ്ഫോമറിൽനിന്നു വൈദ്യുതാഘാതമേറ്റ് കെഎസ്ഇബി ജീവനക്കാരൻ മരിച്ചു. ഇടുക്കി മൂലമറ്റം സ്വദേശി പുത്തൻപുരയ്ക്കൽ മനു തങ്കപ്പൻ (40) ആണ് മരിച്ചത്.മൂലമറ്റം ഇലപ്പള്ളി ഭാഗത്ത് അറ്റകുറ്റപ്പണിക്കിടെ ശനിയാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു അപകടം. മൃതദേഹം മൂലമറ്റത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.