തിരുവനന്തപുരം : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പർ നറുക്കെടുപ്പ് ഇന്ന്. ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെ ഈ വർഷത്തെ വിഷു ബമ്പർ ഭാഗ്യശാലിയെ അറിയാനാകും. പത്തുകോടി രൂപ ഒന്നാം സമ്മാനമായി ലഭിക്കുന്ന ടിക്കറ്റിന് 250 രൂപയാണ് വില. 50 ലക്ഷം രൂപയാണ് വിഷു ബമ്പറിന്റെ രണ്ടാം സമ്മാനം. മൂന്നാം സമ്മാനം അഞ്ചു ലക്ഷം വീതം 12 പേർക്ക്. കൂടാതെ 500 മുതൽ ഒരുലക്ഷം രൂപ വരെയുള്ള മറ്റ് സമ്മാനങ്ങളുമുണ്ട്.
കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചശേഷമുള്ള നറുക്കെടുപ്പായതിനാൽ മികച്ച പ്രതീക്ഷയാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിനുള്ളത്. പരമാവധി 54 ലക്ഷം ടിക്കറ്റുകൾ വരെയാണ് അച്ചടിക്കാൻ കഴിയുക. ടിക്കറ്റ് വില്പനയ്ക്കനുസരിച്ച് ഘട്ടംഘട്ടമായി മാത്രമാണ് അച്ചടിക്കുന്നത്. 43,86,000 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചത്. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 43,69,202 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. കഴിഞ്ഞ വർഷം 22,80, 000 ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതിൽ മുഴുവൻ ടിക്കറ്റുകളും വിറ്റുപോയിരുന്നു.
കഴിഞ്ഞവർഷം വടകര തിരുവള്ളൂർ സ്വദേശി ഷിജുവിനെ തേടിയാണ് 10 കോടി എത്തിയത്. എല്‍.ബി. 430240 എന്ന നമ്പറിനാണ് കിട്ടിയത്. വടകരയിലെ ബികെ ഏജന്‍സീസാണ് ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് വിറ്റത്.