ദില്ലി : ഇന്ധന വില കുറച്ചത് മോദി സര്‍ക്കാരിന്റെ രാഷ്ട്രീയ നാടകമാണെന്നാവര്ത്തിച്ച് കോണ്‍ഗ്രസ്. ഇന്ധന വില കുറയ്ക്കൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ബിജെപി ശ്രമമാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. മോദി സർക്കാരിന് ജനങ്ങളോട് ആത്മാർത്ഥതയുണ്ടെങ്കിൽ എക്സൈസ് നികുതി യുപിഎ സർക്കാരിന്റെ കാലത്തേതിന് തുല്യമായി കുറയ്ക്കണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്.
കേന്ദ്രം ജനങ്ങളെ കബളിപ്പിക്കുന്നത് നിർത്തണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. റെക്കോഡ് പണപ്പെരുപ്പത്തിൽ നിന്നാണ് ജനങ്ങൾക്ക് മോചനം വേണ്ടത്. കഴിഞ്ഞ രണ്ടു വർഷത്തെ പെട്രോൾ വില വർദ്ധനവിൻ്റെ കണക്കുകളടക്കം ട്വീറ്റ് ചെയ്താണ് രാഹുലിൻ്റെ വിമർശനം.