കൊല്ലം : കൊല്ലം കൊട്ടാരക്കര വെട്ടിക്കവലയില്‍ വിരമിച്ച കെഎസ്ആര്‍ടിസി (KSRTC) ഉദ്യോഗസ്ഥനെയും ഭാര്യയെയും വിഷം കഴിച്ച നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തി. കെഎസ്ആര്‍ടിസിയില്‍ നിന്നും വിരമിച്ച കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥന്‍ നന്ദകുമാറിന്‍റെ ഭാര്യ ആന്ദവല്ലി മരിച്ചു. സാമ്പത്തിക ബുദ്ധിമുട്ടാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് ബന്ധുക്കള്‍ പറയുന്നു. നേരം പുലര്‍ന്നിട്ടും വീട് തുറക്കാത്തതിനെ തുടര്‍ന്നാണ് അയല്‍വാസികള്‍ നടത്തിയ പരിശോധനയിലാണ് നന്ദകുമാറിനെയും ഭാര്യ ആനന്ദവല്ലിയെയും വീടീനുള്ളില്‍ അവശനിലയില്‍ കണ്ടെത്തിയത്. നാട്ടുകാരാണ് വാതില്‍ പൊളിച്ചാണ് ഇരുവരെയും പുറത്ത് എടുത്തത്. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും ഇരുവരും അവശ നിലയിലായിരുന്നു. പുനലൂര്‍ താലൂക്ക് ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്.
അന്ദവല്ലി അശുപത്രിയിലെത്തുമുമ്പേ മരിച്ചിരുന്നു. നന്ദകുമാര്‍ ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. നന്ദകുമാര്‍ വിരമിച്ചതിന് ശേഷം കോക്കാട് കശുവണ്ടി ഫാക്ടറിക്ക് മുന്നില്‍ ചായക്കട നടത്തിവരുകയായിരുന്നു. ആറ് മാസം മുന്‍പ് കശുവണ്ടി ഫാക്ടറി അടച്ചതോടെ കടയും നിര്‍ത്തി. തുടര്‍ന്ന് കടുത്ത സമ്പത്തിക പ്രതിസന്ധയിലായിരുന്നു ഇരുവരും. ഇവരുടെ മകന്‍ പ്ലസ് ടുക് ലാസ്സില്‍ പഠിക്കുന്ന സമയത്ത് വീട് വിട്ട് പോയതാണ്. ഇതുവരെയായും തിരിച്ച് എത്തിയിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ആനന്ദവല്ലിയുടെ മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ് പോലീസ് അന്വേഷണം ആരംഭിച്ചു.