മലപ്പുറം : കേസിൽ ജയിക്കുക തന്നെ ചെയ്യുമെന്ന് മൈസൂർ സ്വദേശി പാരമ്പര്യ വൈദ്യൻ ഷാബ ഷെരീഫ് കൊലക്കേസിലെ മുഖ്യപ്രതി ഷൈബിൻ അഷ്റഫ്. നിലമ്പൂരിലെ വീട്ടിലെ തെളിവെടുപ്പിന് ശേഷം മടക്കിക്കൊണ്ടുപോകുമ്പോൾ ആയിരുന്നു ഷൈബിൻ്റേ പ്രതികരണം. വേറെ സംഗതി ഒന്നും ഇല്ല നമ്മൾ തന്നെയേ ജയിക്കൂ എന്നായിരുന്നു പോലീസ് ജീപ്പിൽ കയറ്റുന്നതിനിടെ ഷൈബിന്റെ പ്രതികരണം. വീട്ടിലും പരിസരത്തുമായി 20 മിനിറ്റോളം തെളിവെടുപ്പ് നടന്നു.
അതേസമയം, ഷാബാ ഷെരീഫിന്റെ മൃതദേഹ ആവശിഷ്ടങ്ങൾക്കായി ചാലിയാർ പുഴയിൽ എടവണ്ണ പാലത്തിനു സമീപം നേവി സംഘം നടത്തിയ തെരച്ചിൽ അവസാനിപ്പിച്ചു. ഇന്നലെ തെരച്ചിലിൽ ലഭിച്ച പ്ലാസ്റ്റിക് കവറുകളും എല്ലുകളോട് സാമ്യമുള്ള വസ്തുവും കോടതി അനുമതിയോടെ പരിശോധനയ്ക്ക് അയക്കും. പാലത്തിന് താഴെ അറവ് മാലിന്യങ്ങൾ ഉൾപ്പെടെ തള്ളുന്ന സ്ഥലത്ത് നിന്നാണ് ഈ വസ്തുക്കൾ ലഭിച്ചത്. എന്നതിനാൽ വിശദ ഫോറൻസിക് പരിശോധനകൾ നടത്തണമെന്ന് പോലീസ് അറിയിച്ചു. കേസിൽ ജയിക്കുക തന്നെ ചെയ്യുമെന്ന് നിലമ്പൂരിലെ ഇരുനില വീട്ടിൽ നിന്നും തെളിവെടുപ്പിന് ശേഷം തിരിച്ചു കൊണ്ട് പോകുന്നതിനിടെ മുഖ്യപ്രതി ഷൈബിൻ അഷ്റഫ് പ്രതികരിച്ചു.