ന്യൂഡൽഹി: കേന്ദ്രസർക്കാർ ഇന്ധനവിലയിൽ എക്സൈസ് തീരുവ കുറച്ച് കുറവു വരുത്തിയതിൽ പരിഹാസവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇനി പെട്രോൾ വിലയിൽ ദിവസവും 0.8 രൂപയും ഡീസലിൽ 0.3 രൂപയും വർധിപ്പിച്ച് ‘വികസനം’ കൊണ്ടുവരുമെന്നാണ് രാഹുൽ പരിഹസിച്ചത്. ട്വിറ്ററിലൂടെയായിരുന്നു വിമർശനം.
രാഹുലിന്റെ ട്വീറ്റ് ഇങ്ങനെ:
പെട്രോൾ വില:
മേയ് 1, 2020 – 69.5 രൂപ
മാർച്ച് 1, 2022 – 95.4 രൂപ
മേയ് 1, 2022 – 105.4 രൂപ
മേയ് 22, 2022 – 96.7 രൂപ
ഇനി പെട്രോൾ വിലയിൽ ദിവസവും 0.8 രൂപയും ഡീസലിൽ 0.3 രൂപയും വർധിപ്പിച്ച് ‘വികസനം’ കൊണ്ടുവരും. ജനങ്ങളെ പറ്റിക്കുന്നത് സർക്കാർ അവസാനിപ്പിക്കണം. റെക്കോർഡ് വിലക്കയറ്റത്തിൽനിന്ന് ശരിക്കുമൊരു ആശ്വാസം ജനങ്ങൾ അർഹിക്കുന്നുണ്ട്.