റിയാദ്: സൗദി അറേബ്യയിൽ പുതിയ കൊവിഡ് കേസിനെക്കാൾ രോഗമുക്തി കേസ് ഉയർന്നു. 467 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തപ്പോൾ ചികിത്സയിലുള്ളവരിൽ 493 പേർ സുഖം പ്രാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് മരണം റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 763,042 ആയി. ആകെ രോഗമുക്തരുടെ എണ്ണം 747,492 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,130 ആയി. രോഗബാധിതരിൽ 6,420 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 77 പേരുടെ നില ഗുരുതരം. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.
24 മണിക്കൂറിനിടെ 23,416 ആർ.ടി-പി.സി.ആർ പരിശോധനകൾ നടത്തി. ജിദ്ദ 133, റിയാദ് 119, മദീന 48, ദമ്മാം 41, മക്ക 40, അബഹ 18, ത്വാഇഫ് 8, ഹുഫൂഫ് 6, ജീസാൻ 5, ബുറൈദ 4, ദവാദ്മി 3, യാംബു 3, ഉനൈസ 3, ദഹ്റാൻ 3, താദിഖ് 3, അൽഖർജ് 3, ഖമീസ് മുശൈത്ത് 2, ഖോബാർ 2, മറ്റ് വിവിധയിടങ്ങളിൽ ഒന്ന് വീതം എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 65,297,837 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 26,537,556 ആദ്യ ഡോസും 24,893,406 രണ്ടാം ഡോസും 13,866,875 ബൂസ്റ്റർ ഡോസുമാണ്.