തിരുവനന്തപുരം : വിസ്മയ കേസിലെ കോടതി വിധി സ്വാഗതം ചെയ്ത് മന്ത്രി ആന്റണി രാജു. സമൂഹത്തിന് ആകെ നൽകുന്ന സന്ദേശമാണ് കോടതിയിൽ നിന്നുണ്ടായിരിക്കുന്നതെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സർക്കാർ ഉദ്യോഗസ്ഥർക്ക് പാഠമായിരിക്കണം ഈ വിധി. പ്രതി കിരൺ കുമാറിനെതിരായ സർക്കാരെടുത്തത് മാതൃകാപരമായ നടപടിയാണ്. കിരണിനെ പിരിച്ചുവിട്ടപ്പോൾ വിമർശനങ്ങൾ ഏറെ ഉണ്ടായി. എന്നാൽ ഒരു സന്ദേശമാണ് സർക്കാർ നൽകിയത്. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ഒരു ഉദ്യോഗസ്ഥനും സംരക്ഷണം നൽകില്ല എന്ന വ്യക്തമായ സന്ദേശം നൽകാൻ സർക്കാരിനായതിൽ സന്തോഷമുണ്ടെന്നും ആന്റണി രാജു പറഞ്ഞു.
കിരണിന് ഇനി ഒരു സർക്കാർ ജോലി പോലും ലഭിക്കാത്ത വിധത്തിൽ പഴുതടച്ച നടപടികളാണ് വകുപ്പുതലത്തിൽ ഉണ്ടായത്. കിരണിനെതിരെ എടുത്ത നടപടി മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരായ ഗാർഹിക പീഡന പരാതികളുടെ എണ്ണം കുറയ്ക്കാൻ ഇടയാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കിരണിന് ഇനി ഒരു സർക്കാർ ജോലി പോലും ലഭിക്കാത്ത വിധത്തിൽ പഴുതടച്ച നടപടികളാണ് വകുപ്പുതലത്തിൽ ഉണ്ടായിരിക്കുന്നത്.